“‘മോഹിനിയാട്ടം’ പ്രേക്ഷകർ ഏറ്റെടുത്താൽ ചിത്രത്തിന് മൂന്നാം ഭാഗമുണ്ടാകും”; സൈജു കുറുപ്പ്

','

' ); } ?>

‘മോഹിനിയാട്ടംപ്രേക്ഷകർ ഏറ്റെടുത്താൽ ചിത്രത്തിന് മൂന്നാം ഭാഗമുണ്ടാകുമെന്ന് വെളിപ്പെടുത്തി നടൻ സൈജു കുറുപ്പ്. ആദ്യ ഭാഗം തീയേറ്ററിക്കൽ എക്സ്‌പീരിയൻസിന് ഉള്ളതല്ലെന്ന് ആളുകൾ പറഞ്ഞത് കൊണ്ട് മോഹിനിയാട്ടം തീയേറ്ററിക്കൽ എക്സ്‌പീരിയൻസിന് ആണ് പ്രാധാന്യം കൊടുത്തതെന്നും, ആദ്യ ഭാഗത്തിന്റെ മൂന്നിരട്ടി ബഡ്ജറ്റാണ് മോഹിനിയാട്ടത്തിന് വേണ്ടി വന്നതെന്നും സൈജു കുറുപ്പ് പറഞ്ഞു. കൂടാതെ മോഹിനിയാട്ടം ആദ്യ ഭാഗം വിജയിച്ചത് കൊണ്ട് മാത്രം ഉണ്ടായതാണെന്നും സൈജു കുറുപ്പ് കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

മോഹിനിയാട്ടത്തിന്റെ ആദ്യ ഭാഗംഭരതനാട്യംതീയേറ്ററിൽ പരാജയമായിരുന്നു അതിന് ഒരുപാടാളുകൾ പറഞ്ഞ കാരണം അതൊരു തീയേറ്ററിക്കൽ എക്സ്‌പീരിയൻസിന് പറ്റിയ രീതിയിലല്ല ഒരുക്കിയതെന്നായിരുന്നു. കുറവ് മോഹിനിയാട്ടത്തിൽ പരിഹരിച്ചിട്ടുണ്ട്. തീയേറ്ററിക്കൽ എക്സ്‌പീരിയൻസിന് പറ്റിയ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ആദ്യ ഭാഗത്തിന്റെ മൂന്നിരട്ടി ബഡ്ജറ്റാണ് മോഹിനിയാട്ടത്തിന് വേണ്ടി ചെലവാക്കിയിട്ടുള്ളത്. എന്റെ കരിയറിലെ ഏറ്റവും ചിലവേറിയ പടം കൂടിയാണിത്.” സൈജു കുറുപ്പ് പറഞ്ഞു.

ആദ്യ ഭാഗം ഒടിടിയിൽ വിജയിച്ചിരുന്നു. പിന്നെ ആളുകൾ ഒരു പാക്കേജ് ആണ് നോക്കുന്നത്. അവർക്ക് താല്പര്യമുളള ഒരു പാക്കേജാണെങ്കിൽ പ്രമോഷന്റെ ആവശ്യം കൂടിയില്ല. അത്രയ്ക്ക് ഹെവി ആയിട്ടുള്ള ഒരു പാക്കേജായിരുന്നില്ല ഭരതനാട്യം അത് കൊണ്ടായിരിക്കാം ആദ്യ ഭാഗം തീയേറ്ററിൽ വിജയിക്കാതിരുന്നത്. പിന്നെ മോഹിനിയാട്ടം എന്ന് പറയുന്നത് ഒരു ഹ്യൂമർ, ഡാർക്ക് ഹ്യൂമർ, ക്രൈം സീരീസാണ്. അതായത് കഥ ഭാരത നാരിയുടേതാണ് പക്ഷെ ആട്ടം മോഹിനിയുടേതാണ്.” സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.