
നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ് രംഗനാഥന് അന്തരിച്ചു. ഏറെ കാലമായി ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചുമക്കളാണ് രംഗനാഥന്റെ മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. സിന്ധു കൃഷ്ണയെ കൂടാതെ സിമി എന്ന മകളുമുണ്ട്
അപ്പൂപ്പന്റെ മരണത്തില്‍ വേദന പങ്കുവച്ചു കൊണ്ട് അഹാനയും ദിയയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. രണ്ടാമത്തെ മകൾ സിമിയുടെ മകളായ തന്വി സോഷ്യല്‍ മീഡിയയിലെ താരമാണ്. കാനഡയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് തന്വി. പൂര്‍ണഗര്‍ഭിണിയായതിനാല്‍ അപ്പൂപ്പനെ അവസാനമായി കാണാന്‍ തന്‍വിയ്ക്ക് സാധിക്കില്ല.
വര്‍ഷങ്ങളോളം മസ്കറ്റില്‍ ബിസിനസ് നടത്തിയിട്ടുണ്ട് രംഗനാഥന്. പിന്നീട് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. അച്ഛന്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സിന്ധു കൃഷ്ണ തന്റെ വ്ളോഗുകളിലൂടെ പലപ്പോഴായി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്തും അച്ഛനൊപ്പം ആശുപത്രിയിലായിരുന്നുവെന്ന് സിന്ധു പറഞ്ഞിരുന്നു. രണ്ട് പെൺമക്കളായിരുന്ന രംഗനാഥന് തന്റെ മൂത്ത മകനെപ്പോലെയായിരുന്നു കൃഷ്ണകുമാർ. സിന്ധുവും കൃഷ്ണകുമാറുമാണ് അദ്ദേഹത്തിന്റെയും ഭാര്യയുടെയും എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്.