“എന്തിനാണ് അയ്യാ എന്ന് വിളിക്കുന്നത്?, എനിക്ക് അയ്യേ എന്നാണ് തോന്നുന്നത്”; വേടന് വിമർശനം

','

' ); } ?>

കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചതിനു പിന്നാലെ വിമർശനങ്ങൾ നേരിട്ട് റാപ്പർ വേടൻ. കുറിപ്പിൽ ശിവകുമാറിനെ അയ്യാ എന്ന് വേടൻ അഭിസംബോദ ചെയ്തതിനെയാണ് ആളുകൾ വിമശിച്ചിരിക്കുന്നത്. “ഞാൻ എന്നെന്നും ഓർക്കാൻ പോകുന്ന ആ രാത്രികളിൽ ഒന്ന്” എന്ന അടികുറിപ്പോടെയാണ് വേടൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

“നിങ്ങൾ എന്തിനാണ് അദ്ദേ​ഹത്തെ അയ്യാ എന്ന് വിളിക്കുന്നത് ?… ഇത് വളരെ നിരാശാജനകമായിപ്പോയി”, “പാട്ടിലൂടെ അടിമത്തത്തിൽ നിന്ന് മുക്തരാകുന്നതിനേക്കുറിച്ച് പറയുന്നു..ലോകത്ത് ധനികനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസം ഉണ്ടാകരുതെന്ന് പറയുന്നു. അങ്ങനെയുള്ള നിങ്ങൾ തന്നെ അയ്യാ എന്ന് വിളിക്കുന്നു…എനിക്ക് അയ്യേ എന്നാണ് തോന്നുന്നത്”.- എന്നൊക്കെയാണ് ചിലർ കുറിച്ചിരിക്കുന്നത്.

“ശത്രുക്കൾ കൂടുമ്പോൾ നിങ്ങൾ കൂടുതൽ ശക്തരാകും, ശത്രുക്കൾ കുറയുമ്പോൾ ശക്തിയും കുറയും” -എന്നായിരുന്നു ശിവകുമാർ വേടന് നൽകിയ ഉപദേശം. “സത്യം പറഞ്ഞാൽ എനിക്ക് ബുദ്ധിമുട്ടുകൾ ഉള്ളതായി തോന്നുന്നില്ല. എനിക്ക് ഒന്നിനെക്കുറിച്ചും വിഷമമില്ല അയ്യാ. കാരണം നിങ്ങളെപ്പോലുള്ള ആളുകൾ ദക്ഷിണേന്ത്യയിലുണ്ട്. അതുകൊണ്ട് എനിക്ക് ഒട്ടും വിഷമിക്കേണ്ടതില്ല. എന്റെയും എൻ്റെ ടീമിന്റെയും ഒരുപാട് സ്നേഹം. കേരളത്തിൽ ഉടൻ കാണുമെന്ന് പ്രതീക്ഷിക്കുന്നു”. വേടൻ കുറിച്ചു.