“102 ഡിഗ്രി പനിയും കടുത്ത ജലദോഷവും ചുമയും ഉള്ള സമയത്താണ് ആട് 3 യിലെ ഡാൻസ് ചെയ്തത്”; വേദിക

','

' ); } ?>

102 ഡിഗ്രി പനിയും കടുത്ത ജലദോഷവും ചുമയും ഉണ്ടായിരിക്കുമ്പോഴാണ് ആട് 3 യിലെ ഐറ്റം സോങ് ചെയ്തിരുന്നതെന്ന് നടി വേദിക. ചിത്രത്തിൽ ഷാജി പാപ്പനും ഡ്യൂഡുമാണ് തനിക്കിഷ്ടപ്പെട്ട കഥാപാത്രമെന്നും, ചിത്രം 100 കോടി കടന്നതിൽ സന്തോഷമുണ്ടെന്നും വേദിക പറഞ്ഞു. റിപ്പോർട്ടർ ടീവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ആട് 3 ഞാൻ കണ്ടു. ബോംബെയിൽ വെച്ചാണ് ഞാൻ സിനിമ കണ്ടത് എനിക്ക് ഒരുപാട് ഇഷ്ടമായി. ഷാജി പാപ്പനും ഡ്യൂഡുമാണ് എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ. സിനിമ ഇപ്പോൾ 100 കോടി കടന്നെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. വിജയ് ബാബു, മിഥുൻ മാനുവൽ തോമസ്, ഷാൻ റഹ്മാൻ, അഖിൽ ജോർജ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ട്. ഗാനത്തിന്റെ ചിത്രീകരണത്തിനിടയിൽ എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എനിക്ക് 102 ഡിഗ്രി പനിയും കടുത്ത ജലദോഷവും ചുമയും ഉണ്ടായിരുന്നു. ഭാഗ്യവശാൽ, ആ സമയം എന്റെ പരമാവധി നൽകാൻ ദൈവം എനിക്ക് ശക്തി നൽകി.’ വേദിക പറഞ്ഞു.

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആട് 3 ബോക്സ് ഓഫീസിൽ ഏഴ് ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ഇടം നേടിയത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസും ആഗോള ഗ്രോസ്സും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിക്കഴിഞ്ഞു.

അതേസമയം, ആട് 3 യ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അതിലൂടെ ഈ ഫ്രാഞ്ചൈസി താൻ അവസാനിപ്പിക്കുകയാണെന്നും മിഥുൻ മാനുവൽ തോമസ് പറഞ്ഞു. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.