“ജനനായകൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പുനഃപരിശോധിക്കണം”; ചിത്രം കണ്ട് വിലയിരുത്തി സിബിഎഫ്‌സി

','

' ); } ?>

ജനനായകൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ പുനഃപരിശോധിക്കണമെന്ന് ശുപാർശ ചെയ്ത് സെൻസർ ബോർഡ്. ചൊവ്വാഴ്ച മുംബൈയിൽ വെച്ച് ചിത്രം റിവൈസിങ് കമ്മിറ്റി കണ്ട് വിലയിരുത്തിയതിനു ശേഷമാണ് തീരുമാനം. സിനിമയിൽ രാഷ്ട്രീയപരാമർശങ്ങൾ ഉള്ളതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും സിബിഎഫ്‌സി അറിയിച്ചു.

പൊങ്കൽ ആഘോഷത്തിൻ്റെ ഭാഗമായി ജനുവരി ഒൻപതിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് റിലീസ് മാറ്റിവെച്ചു. നിർമാതാക്കളായ കെ.വി.എൻ. പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല നടപടിയില്ലാത്തതിനാൽ റിലീസ് വീണ്ടും വൈകി. തുടർന്ന് സുപ്രീംകോടതിയിലും ഇതാവർത്തിച്ചു. ഒടുവിൽ നിർമാതാക്കൾ കേസുകൾ പിൻവലിച്ച് ചിത്രം പുനഃപരിശോധനയ്ക്ക് അയയ്ക്കാൻ തയ്യാറാവുകയായിരുന്നു.