
താൻ അർഹിച്ച ഒരു കഥാപാത്രം സിനിമയിൽ നിന്നും ഇതുവരെ തന്നെ തേടി വന്നിട്ടില്ലെന്ന് തുറന്നു പറഞ്ഞ് നടി രശ്മി ബോബൻ. സിനിമയെക്കാളും തന്റെ കഴിവ് തെളിയിക്കാൻ അവസരം കിട്ടിയത് സീരിയലാണെന്നും, എന്നാലും ഏറ്റവും നല്ലത് വരാനിരിക്കുന്നേയുള്ളുവെന്നും രശ്മി ബോബൻ പറഞ്ഞു. കൂടാതെ നല്ലൊരു പ്രൊജക്റ്റ് തന്റെ കയ്യിൽ നിന്ന് പോയെന്നും, പക്ഷെ അത് മറ്റാരോ ഡിസേർവ് ചെയ്തെത്തി കൊണ്ടാണ് പോയതെന്നാണ് വിഷ്വസിക്കാനിഷ്ടമെന്നും രശ്മി കൂട്ടിച്ചേർത്തു. സിനിമയിൽ 25 വർഷം പൂർത്തിയാകുന്ന വേളയിൽ സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.
“ഞാൻ സിനിമയിലെത്തിയിട്ട് 25 വർഷം ആവുന്നു. സീരിയലിൽ എത്തിയിട്ട് അതിലും കൂടുതലായി. കൈരളി ടീവിയിലെ ‘അസൂയ പൂക്കൾ‘ എന്ന സീരിയലിലാണ് ഞാൻ ആദ്യം അഭിനയിക്കുന്നത്. പിന്നീടാണ് സിനിമയിലേക്ക് വരുന്നത്. പക്ഷെ ഇത്രയും കാലത്തിനിടക്ക് ഞാൻ അർഹിച്ച ഒരു കഥാപാത്രം സിനിമയിൽ നിന്നും എന്നെ തേടി വന്നിട്ടില്ല. എന്തെങ്കിലുമൊന്ന് ചെയ്യാൻ പാകത്തിലുള്ള കഥാപാത്രമൊന്നും എനിക്ക് സിനിമയിൽ നിന്ന് കിട്ടിയിട്ടില്ല. പക്ഷെ സീരിയൽ അങ്ങനെ അല്ല. കിട്ടിയ കഥാപാത്രങ്ങളിലൊക്കെ ഒരു ആർടിസ്റ്റിനു ചെയ്യാൻ പാകത്തിന് എന്തെങ്കിലുമൊക്കെ ഉണ്ടായിരുന്നു.” രശ്മി പറഞ്ഞു.
“ഇപ്പോൾ ഈ എടുത്ത് വലിയൊരു പ്രൊജക്റ്റ് എനിക്ക് നഷ്ടമായി. അതൊരു സർപ്രൈസ് ആക്കാൻ വെച്ചതായിരുന്നു. ഇനിയിപ്പം അത് പറഞ്ഞിട്ട് കാര്യമില്ല. അത് ഞാൻ അർഹിക്കുന്നതായിരുന്നില്ല. അത് മറ്റാരോ ചെയ്തു. അവരായിരുന്നു അത് അർഹിച്ചിരുന്നത്. എന്നാലും ഏറ്റവും നല്ലത് വരാനിരിക്കുന്നേയുള്ളു എന്നാണ് ഞാൻ കരുതുന്നത്.” രശ്മി കൂട്ടിച്ചേർത്തു