“സ്വീറ്റിക്ക് മംഗല്യം”; വരന്റെ വിവരങ്ങൾ പുറത്ത്

','

' ); } ?>

തെന്നിന്ത്യൻ താര സുന്ദരി അനുഷ്ക ഷെട്ടി വിവാഹിതയാവാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. അനുഷ്കയുടെ വിവാഹം കുടുംബം തീരുമാനിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഉടൻ തന്നെ വിവാഹ വിവരം ഔദ്യോ​ഗികമായി പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.

ബെംഗളൂരുവിലെ വ്യവസായി ആണ് വരനെന്നും അനുഷ്‌കയുടെ കുടുംബവും വരൻ്റെ വീട്ടുകാരും തമ്മിൽ നേരത്തെ തന്നെ പരിചയമുണ്ടെന്നും ഈ ബന്ധമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തി നിൽക്കുന്നതെന്നും ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അനുഷ്കയുടെ വിവാഹത്തെ സംബന്ധിച്ച് നേരത്തെ പല വാർത്തകളും പ്രചരിച്ചിരുന്നു. പ്രത്യേകിച്ച് പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ ശരിയല്ലെന്ന് വ്യക്തമാക്കിയ അനുഷ്ക തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയിരുന്നു.

2005ൽ തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. നിലവിൽ മലയാള ചിത്രം കത്തനാർ ആണ് അനുഷ്കയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ വലിയൊരു അപ്ഡേറ്റ് മാർച്ച് 31ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

വൺ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 133 കോടി രൂപയുടെ (16 മില്യൺ യുഎസ് ഡോളർ) ആസ്തിയാണ് അനുഷ്‌ക ഷെട്ടിക്കുള്ളത്. തെലുങ്ക് സിനിമാ വ്യവസായത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് അവർ. ഒരു കോടിയോളം രൂപയാണ് ഇവരുടെ പ്രതിമാസ വരുമാനം. റിപ്പോർട്ടുകൾ പ്രകാരം ഒരു ചിത്രത്തിന് ആറ് കോടി രൂപ മുതൽ ഏഴ് കോടി രൂപ വരെയാണ് അനുഷ്ക വാങ്ങിക്കുന്നത്.