“ലിപ് സിങ്ക് ചെയ്തു പാട്ടു പാടേണ്ടി വരുന്ന ദിവസം സംഗീതത്തിൽ നിന്ന് വിരമിക്കും”; ശ്രേയ ഘോഷാൽ

','

' ); } ?>

അർജിത്ത് സിംഗിനെ പോലെ പാട്ടിൽ നിന്നും വിരമിക്കാൻ ഇടയ്ക്ക് തോന്നാറുണ്ടെന്ന് വ്യക്തമാക്കി നടി ശ്രേയഘോഷാൽ. വേദിയിൽ ലിപ് സിങ്ക് ചെയ്ത പാട്ടു പാടേണ്ടി വരുന്ന ദിവസം സംഗീതത്തിൽ നിന്ന് വിരമിക്കുമെന്നും, രു കലാകാരി എന്ന നിലയിൽ തത്സമയ പ്രകടനമാണ് തന്റെ വ്യക്തിത്വമെന്നും ശ്രേയ പറഞ്ഞു. എബിപി ന്യൂസിന് നൽകിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു താരം.

‘എനിക്കും ഇടയ്‌ക്കൊക്കെ ഇടവേളയെടുക്കാന്‍ തോന്നാറുണ്ട്. ർജിത് വളരെ ധീരമായി ആ തീരുമാനമെടുത്തു. സ്റ്റേജിൽ പാടുമ്പോൾ ലിപ് സിങ്ക് ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. ഒരു കലാകാരി എന്ന നിലയിൽ തത്സമയ പ്രകടനമാണ് എന്റെ വ്യക്തിത്വം. ലിപ് സിങ്ക് ചെയ്യേണ്ടി വരുന്ന ദിവസം ഞാൻ പാടുന്നത് നിർത്തും.” ശ്രേയ പറഞ്ഞു.

“ഹൃദയം കൊണ്ട് പാടുന്ന പാട്ടുകാരനാണ് അർജിത്ത് സിംഗ്. എന്തിനാണ് പാട്ടുണ്ടാക്കുന്നതെന്നും അതില്‍ നിന്നും തനിക്ക് എന്ത് കിട്ടുമെന്നും അദ്ദേഹം ചിന്തിക്കില്ല. തനിക്ക് സന്തോഷം നല്‍കുന്നത് എന്തോ അതാണ് അദ്ദേഹം ചെയ്യുക. സംഗീതത്തോടുള്ള അർജിത്തിന്റെ സത്യസന്ധതയാണ് കേള്‍വിക്കാര്‍ക്കും അദ്ദേഹത്തോട് ഇത്ര അടുപ്പം തോന്നാന്‍ കാരണം. അർജിത്തിനെ സംബന്ധിച്ച് മറ്റെന്തിനേക്കാളും വലുതാണ് സംഗീതം. അതിനാലാണ് അദ്ദേഹത്തെ ആളുകള്‍ ഒരുപാട് സ്‌നേഹിക്കുന്നത്.’ ശ്രേയ കൂട്ടിച്ചേർത്തു.

സംഗീത പ്രേമികളുടെ ഇഷ്ട്ട ഗായികമാരിൽ ഒരാളാണ് ശ്രേയ ഘോഷാല്‍. ഇന്ത്യയിലെ ഒരുവിധപ്പെട്ട എല്ലാ ഭാഷകളിലും ശ്രേയ ഘോഷാല്‍ ആലപിച്ച ഗാനങ്ങൾ സൂപ്പർ ഹിറ്റാണ്. അഞ്ച് ദേശിയ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ശ്രേയ ഘോഷാൽ സ്വന്തമാക്കിയിട്ടുണ്ട്. നാലാം വയസിലാണ് ശ്രേയ പാട്ട് പാടി തുടങ്ങിയത്.

ജനുവരി 27-നാണ് അർജിത്ത് സിംഗ് പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുന്നതായി അറിയിച്ചത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരം ഇക്കാര്യം അറിയിച്ചത്. പുതിയ പിന്നണിഗാന പ്രോജക്ടുകൾ ഏറ്റെടുക്കില്ലെന്ന് അർജിത് സിങ് കുറിച്ചു. സ്വതന്ത്ര സംഗീത നിർമാണത്തിലേക്ക് കടക്കുന്നതിനായാണ് താരം പിന്നണിഗാന രംഗം വിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.