
പുലിവാൽ കല്യാണം തന്റെ സിനിമയല്ലെന്നും, അത് സലിം കുമാറിന്റെ ചിത്രമാണെന്നും തുറന്നു പറഞ്ഞ് നടൻ ജയസൂര്യ. “പുലിവാല്‍ കല്ല്യാണത്തില്‍ താനാണ് നായകനെങ്കിലും സലീംകുമാര്‍ അവതരിപ്പിച്ച മണവാളനാണ് ആ സിനിമയില്‍ സ്‌കോര്‍ ചെയ്തതെന്ന് ജയസൂര്യ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രം ആട് 3യുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2003ല്‍ റിലീസിനെത്തിയ പുലിവാല്‍ കല്ല്യാണം സിനിമ ഇപ്പോഴും എല്ലാവരുടെ ഫേവറിറ്റ് ലിസ്റ്റിലുള്ള ചിത്രമാണ്. സലീംകുമാര്‍ അവതരിപ്പിച്ച മണവാളനും ധര്‍മ്മേന്ദ്രനായി എത്തിയ കൊച്ചിന്‍ ഹനീഫയുമൊക്കൊയാണ് പ്രേക്ഷക മനസില്‍ നായകനേക്കാള്‍ ഇടം നേടിയത്.
കോമഡി ഴോണറില്‍ ധാരാളം സിനിമകള്‍ അവതരിപ്പിച്ച ജയസൂര്യയുടെ അടുത്ത കോമഡി മാസ് ചിത്രമാണ് ആട് 3. ഷാജി പാപ്പനെയും ഇത്തവണയും മലയാളികള്‍ ഏറ്റെടുക്കമെന്ന പ്രതീക്ഷയിലാണെന്ന് താരം പറഞ്ഞു. ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.
ആടിന്റെ രണ്ടു ഭാഗങ്ങളില്‍ ഒന്നാം ഭാഗം തിയേറ്ററില്‍ വിജയമാകാതെ ഡിജിറ്റല്‍ റിലീസിന് ശേഷമാണ് വലിയ ആരാധകവൃന്ദം ഉണ്ടായത്. മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 2018 , അമ്പതു കോടി ക്ലബില്‍ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിര്‍മ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാന്‍ഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വര്‍ധിച്ചിട്ടുണ്ട്.