
വടിവേലുവിനെ സഹിക്കാൻ ബുദ്ധിമുട്ടാണെന്നും, ചില കാര്യങ്ങൾ പുറത്ത് പറയാനാകില്ലെന്നും തുറന്നു പറഞ്ഞ് നടി സോന ഹെയ്ഡൻ. വടിവേലുവിനൊപ്പം അഭിനയിക്കാൻ 16 സിനിമകളുടെ ഓഫർ വന്നിരുന്നുവെന്നും, ആത്മാഭിമാനം കൊണ്ടാണ് വേണ്ടാന്ന് വെച്ചതെന്നും സോന ഹെയ്ഡൻ പറഞ്ഞു ഇന്ത്യ ഗ്ലിറ്റ്സ് തമിഴിനോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
“ഒരു ഘട്ടത്തിൽ അഭിനയം ഉപേക്ഷിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. ഈ ഇന്റസ്ട്രിയിൽ ആരെയും വിശ്വസിക്കാൻ പറ്റില്ല. പലരും കാരണം എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്കത് സഹിക്കാനാകുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ടാണ് ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നത്.” സോന ഹെയ്ഡൻ പറഞ്ഞു.
“വടിവേലുവിനൊപ്പം അഭിനയിക്കാൻ 16 സിനിമകളുടെ ഓഫർ വന്നിരുന്നു. പക്ഷെ അതെല്ലാം ഞാൻ നിരസിച്ചു. അദ്ദേഹത്തെ സഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്. വടിവേലുവിന് ഒരാൾക്ക് കൈകാര്യം ചെയ്യാനാവില്ല. ചില കാര്യങ്ങൾ പുറത്ത് പറയാനാകില്ല. എനിക്ക് ആത്മാഭിമാനമാണ് വലുത്.”സോന ഹെയ്ഡൻ കൂട്ടിച്ചേർത്തു.
മലയാളികൾക്ക് അടക്കം ഏറെ പ്രിയങ്കരനായ തമിഴ് താരനാണ് വടിവേലു. പതിറ്റാണ്ടുകാല അഭിനയ ജീവിതത്തിൽ ഏറ്റവും കൂടുതൽ കോമഡി വേഷങ്ങളാണ് ചെയ്തതെങ്കിലും തനിക്ക് ക്യാരക്ടർ റോളുകളും ചെയ്യാനാകുമെന്ന് സമീപകാലത്ത് തെളിയിച്ചു കഴിഞ്ഞു. മാരീശൻ എന്ന ചിത്രമായിരുന്നു വടിവേലുവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഇതിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.