ഗേ’ കഥാപാത്രമായി ഷാരൂഖ് ഖാന്‍; ‘കാണാതായ സിനിമ’ 37 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലേക്ക്

','

' ); } ?>

37 വര്‍ഷങ്ങള്‍ക്ക് ശേഷം തീയേറ്ററുകളിലേക്കെത്താനൊരുങ്ങി ഷാരൂഖ് ഖാൻ ചിത്രം ഇന്‍ വിച്ച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വണ്‍’. 1989 ല്‍ ദൂരദര്‍ശനില്‍ അര്‍ധരാത്രി ഒരു തവണ മാത്രം പ്രദര്‍ശിപ്പിച്ച ചിത്രമായിരുന്നു ഇത്. അരുന്ധതി റോയ് തിരക്കഥയെഴുതിയ, പ്രദീപ് കൃഷന്‍ സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ച് ‘കാണാതെ പോയൊരു സിനിമ പുനര്‍ജ്ജനിക്കുന്നു’ എന്നാണ് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശിവേന്ദ്ര സിങ് ദുംഗര്‍പൂര്‍ പറഞ്ഞത്.

ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഫോര്‍കെ സാങ്കേതിക വിദ്യയില്‍ പുനര്‍നിര്‍മിച്ച ചിത്രം മാര്‍ച്ച് 13 ന് ഇന്ത്യയിലുടനീളം റിലീസ് ചെയ്യും. ഇന്ത്യയിലെ 14 നഗരങ്ങളിലെ 19 തിയേറ്ററുകളിലായാണ് സിനിമയെത്തുന്നത്. മുംബൈ, ഡല്‍ഹി, നോയിഡ, അഹമ്മദാബാദ്, ചണ്ഡിഗഢ്, കൊല്‍ക്കത്ത, പൂനെ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഗുഡ്ഗാവ്, ഗോവി എന്നിവടങ്ങളില്‍ പ്രദര്‍ശനമുണ്ടാകും. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

എഴ് മണിയ്ക്കാണ് ഷോ ടൈം തീരുമാനിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 4.15 നും പ്രദര്‍ശനമുണ്ടാകും. തിരുവനന്തപുരത്തും ഈ മൂന്ന് ദിവസങ്ങളില്‍ പ്രദര്‍ശനമുണ്ടാകും. തലസ്ഥാനത്തും പിവിആര്‍ ലുലു വഴിയാണ് റിലീസ്. നേരത്തെ 76-ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ക്ലാസിക് വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

യിക്കുമ്പോള്‍ ഷാരൂഖ് ഖാനും മനോജ് വാജ്‌പേയും ഡല്‍ഹിയിലെ നാടകഗ്രൂപ്പുകളില്‍ സജീവമാകുന്ന കാലമാണ്. ഷാരൂഖ് ഖാന്റെ ആദ്യകാല സിനിമകളിലൊന്നായിരുന്നു ആനി. ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥിയുടെ വേഷമായിരുന്നു ഷാരൂഖ് ഖാന്‍ അവതരിപ്പിച്ചത്. സ്വവര്‍ഗ്ഗാനുരാഗിയായ ഈ കഥാപാത്രത്തിന് പേരു പോലുമുണ്ടായിരുന്നില്ല. സീനിയര്‍ എന്ന് വിളിക്കപ്പെടുന്ന കഥാപാത്രം ഒന്നോ രണ്ടോ രംഗത്തില്‍ മാത്രമാണ് വന്നു പോകുന്നത്.