“ഓരോ ഷോട്ടിലും ഓരോ സീനിലും അദ്ദേഹം അത്ഭുതപ്പെടുത്തും, രജനി സാറൊരു മജീഷ്യനാണ്”; സുരാജ് വെഞ്ഞാറമൂട്

','

' ); } ?>

ജയിലറിന്റെ ഒന്നാം ഭാഗത്തേക്കാൾ ജയിലർ 2 അടിപൊളിയായി വന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ സുരാജ് വെഞ്ഞാറമൂട്. രജനികാന്ത് ഓരോ ഷോട്ടിലും ഓരോ സീനിലും നമ്മളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുമെന്നും, രജനികാന്ത് ഒരു മജീഷ്യനാണെന്നും സുരാജ് പറഞ്ഞു.

“ജയിലർ 2 അടിപൊളിയായി വന്നിട്ടുണ്ട്. ഒന്നാം ഭാഗത്തേക്കാൾ ഇത് നന്നായി വന്നിട്ടുണ്ട്. രജനി സാറിനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു, കൂടെ അഭിനയിക്കാൻ പറ്റുമെന്ന് കരുതിയില്ല. ഓരോ ഷോട്ടിലും ഓരോ സീനിലും അദ്ദേഹം നമ്മളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കും. അത്തരത്തിൽ ഒരു മജീഷ്യൻ ആണ് രജനി സാർ.” സുരാജ് പറഞ്ഞു.

രജനികാന്ത്- നെൽസൺ ദിലീപ് കുമാർ കൂട്ടുകെട്ടിലെത്തുന്ന ജയിലർ 2 അണിയറയിലൊരുങ്ങുകയാണ്. മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങളുടെ കാമിയോ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമ നിർമിക്കുന്നത്. ചിത്രം ഈ വർഷം തിയറ്ററുകളിലെത്തും. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു.

കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ശങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും. ചിത്രത്തിൽ നടൻ ഷാരുഖ് ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. നടൻ മിഥുൻ ചക്രവർത്തിയാണ് ജയിലർ 2 വിൽ ഷാരുഖ് ഖാൻ ഉണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇക്കാര്യം ഇതുവരെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല.