“മീടൂ ആരോപണവിധേയർ പലരും ഇന്നും തഴച്ചുവളരുന്നു”; കൊങ്കണ സെൻ ശർമ

','

' ); } ?>

മീടൂ ആരോപണവിധേയരായ കുറ്റവാളികൾ പലരും ഇന്നും തഴച്ചുവളരുകയാണെന്ന് കുറ്റപ്പെടുത്തി നടി കൊങ്കണ സെൻ ശർമ. മ്മൾ ആർക്കൊപ്പം പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നതും, ഇവർക്ക് എത്രത്തോളം അവസരങ്ങൾ നൽകുന്നു എന്നതെല്ലാം പ്രധാനമാണെന്നും കൊങ്കണ പറഞ്ഞു. തൻ്റെ പുതിയ ചിത്രമായ അക്യൂസ്‌ഡ് പുറത്തിറങ്ങാനിരിക്കെയാണ് നടിയുടെ പ്രതികരണം. ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന ബ്രിട്ടനിലെ ഒരു ഡോക്‌ടറായാണ് കൊങ്കണ ചിത്രത്തിലെത്തുന്നത്.

“ഇതൊരു നിർഭാഗ്യകരമായ സാഹചര്യമാണ്. ആരോപണവിധേയരായ ആളുകളെ നമുക്കെല്ലാവർക്കും അറിയാം, അവരിൽ പലരും ഇന്നും തഴച്ചുവളരുന്നത് നമുക്ക് കാണാം. സമൂഹമെന്ന നിലയിൽ ഇതെല്ലാം നമ്മളെ ആശ്രയിച്ചാണുള്ളത്. നമ്മൾ ആർക്കൊപ്പം പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നു, ആരുടെ വർക്കുകൾ കാണാൻ ആഗ്രഹിക്കുന്നു, ഇവർക്ക് എത്രത്തോളം അവസരങ്ങൾ നൽകുന്നു എന്നതെല്ലാം പ്രധാനമാണ്.” കൊങ്കണ പറഞ്ഞു.

“ഹേമ കമ്മിറ്റി ഒരു റിപ്പോർട്ട് പുറത്തുവിട്ടു, എത്രപേർ അത് ശരിക്കും വായിച്ചു, അത് എത്രത്തോളം പ്രചരിപ്പിക്കപ്പെട്ടു? അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ചില നല്ല കാര്യങ്ങൾ അതിൻ്റെ ഫലമായി വന്നിട്ടുണ്ടാകാം, ഒരു സിനിമാ സെറ്റിലോ ഏതെങ്കിലും തൊഴിൽ അന്തരീക്ഷത്തിലോ ചില കമ്മിറ്റികളും സൗകര്യങ്ങളും നിലവിൽ വന്നിട്ടുണ്ടാകാം. എന്നാൽ ആത്യന്തികമായി അതിൻ്റെ ഫലം നമ്മളെയും ഒരു സമൂഹമെന്ന നിലയിൽ നമ്മൾ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും.” കൊങ്കണ കൂട്ടിച്ചേർത്തു.

ജോലിസ്ഥലത്തെ ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന ബ്രിട്ടനിലെ ഒരു ഡോക്‌ടറുടെ കഥയാണ് ചിത്രം പറയുന്നത്. വിജയകരമായ കരിയറുള്ള ഡോ. ഗീതിക സെൻ എന്ന കേന്ദ്ര കഥാപാത്രമായി കൊങ്കണ എത്തുന്നു. അനുഭൂതി കശ്യപ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കരൺ ജോഹറിൻ്റെ ‘ധർമ്മാറ്റിക് എൻ്റർടൈൻമെന്റ് ആണ് നിർമ്മാണം. കൊങ്കണയെ കൂടാതെ പ്രതിഭ രന്ത, ആദർശ് ഗൗരവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.