നടന് ഇന്ദ്രജിത്ത് എം ജി ആര് ആയി എത്തുന്നു. ജയലളിതയെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശിനി ആദ്യമായി സംവിധാനം ചെയ്യുന്ന ‘ ദ അയണ്‍ ലേഡി’ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് എം.ജി.ആറായി എത്തുന്നത്. നിത്യാ മേനോനാണ് ദ അയണ്‍ ലേഡിയില്‍ ജയലളിതയായി വേഷമിടുന്നത്.
ധ്രുവങ്കള്‍ 16 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് നരേന് സംവിധാനം ചെയ്യുന്ന നരകാസുരന് ആണ് ഇന്ദ്രജിത്തിന്റെതായി ഉടന്‍ റിലീസാകുന്ന തമിഴ് ചിത്രം.