
നടൻ ഹരീഷ് കണാരനുമായുള്ള വിഷയവുമായി ബന്ധപ്പെട്ട് തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ നിറയുന്ന ‘ബട്ട് ക്യാഷ്’ എന്ന കമൻ്റുകൾക്ക് മറുപടി നൽകി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. ‘ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വരുന്ന കമന്റുകൾ കൊണ്ട് തനിക്ക് എന്തെങ്കിലും കിട്ടും’ എന്നാണ് ബാദുഷ പറയുന്നത്. ഇന്നലെ രാത്രി ഇസ്രയേലിൽ നിന്ന് വരെ വിളിച്ചിരുന്നുവെന്നും, ഇ മെയിലിലും വാട്സാപ്പിലും കമന്റ് ഇട്ടാൽ തനിക്ക് ഗുണമൊന്നുമില്ലെന്നും ബാദുഷ പരിഹസിച്ചു.
“കമന്റ് ഇടുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, ഇ മെയിലിലും വാട്സാപ്പിലും കമന്റ് ഇടരുത് അതുകൊണ്ട് എനിക്ക് യാതൊരു പ്രയോജനവുമില്ല. എല്ലാവരും ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കമൻ്റിടാൻ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു. അതിൽ നിന്നും മാത്രമെ വരുമാനമുള്ളു. എനിക്ക് എന്തെങ്കിലും ഗുണം കിട്ടും. ഇന്നലെ രാത്രി ഇസ്രയേലിൽ നിന്ന് വരെ വിളിച്ചിരുന്നു. ബട്ട് വൈ കമൻ്റുകൾ എല്ലാം പി.ആർ ആണ്. അത് വായിക്കുന്നവർക്ക് എല്ലാം മനസിലാകും.” ബാദുഷ പറഞ്ഞു.
ആശകൾ ആയിരം സിനിമയാണ് ബാദുഷയുടെ എറ്റവും ഒടുവിൽ ഇറങ്ങിയ സിനിമ. ഇതിന്റെ പ്രൊമോഷണൽ പോസ്റ്റിലും എസ് പി വെങ്കിടേഷിന്റെ ആദരാഞ്ജലി പോസ്റ്റിൽ പോലും ഹരീഷിന് പണം തിരികെ നൽകാൻ പറഞ്ഞുള്ള ക്യാഷ് കമൻ്റുകളായിരുന്നു ബാദുഷയും നടൻ ഹരീഷ് കണാരനും തമ്മിലുള്ള സാമ്പത്തിക തർക്കം സിനിമമേഖലയിൽ ചർച്ചയായിരുന്നു. ബാദുഷയ്ക്ക് വായ്പയായി നൽകിയ 20 ലക്ഷം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കവും തുടർന്നുള്ള വിവാദങ്ങളും.