
മലയാളം റൊമാന്റിക് എന്റർടെയ്നർ “പ്രേമലു”വിന്റെ രണ്ടാം ഉപേക്ഷിച്ചെന്ന് റിപ്പോർട്ടുകൾ. തിരക്കഥയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളാണ് ചിത്രം ഉപേക്ഷിക്കാൻ കാരണമെന്ന് പറയപ്പെടുന്നു. നേരത്തെ ചില സാങ്കേതിക കാരണങ്ങളാൽ പ്രേമലുവിൻ്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.
2024, ഏപ്രിളിൽ ‘പ്രേമലു’ സിനിമയുടെ വിജയാഘോഷ പരിപാടിയിലായിരുന്നു രണ്ടാം ഭാഗത്തെ കുറിച്ച് ചിത്രത്തിന്റെ സംവിധായകന്റെ പ്രഖ്യാപനം. മലയാളത്തിനു പുറമെ തമിഴ്-തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം ഒരുമിച്ച് റിലീസ് ചെയ്യാനും പദ്ധതിയിട്ടിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടും ‘പ്രേമലു 2’ നീണ്ടുപോകുകയായിരുന്നു. പ്രേമലു 2, അനിശ്ചിതത്വങ്ങളുണ്ടോ? എന്ന ചോദ്യത്തിന് വൈകും എന്നുറപ്പാണ്. പക്ഷേ, എപ്പോഴെങ്കിലും അതു സംഭവിക്കും എന്നു തന്നെ പ്രതീക്ഷിക്കാം എന്നായിരുന്നു അന്ന് ദിലീഷിൻ്റെ മറുപടി.
2024 ഫെബ്രുവരി ഒൻപതിന് 12.50 കോടി മുടക്കി തിയറ്ററുകളിലെത്തിയ ചിത്രം ആഗോള കലക്ഷൻ 135 കോടി നേടിയിരുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നസ്സിനും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമിച്ചത്.
നിവിൻ പോളിയെ നായകനാക്കി ഒരുങ്ങുന്ന ബത്ലഹേം കുടുംബ യൂണിറ്റ് ആണ് ഇനി പുറത്തിറങ്ങാനുള്ള ഗിരീഷ് എ.ഡി. ചിത്രം. വമ്പൻ താരനിരയിൽ ഒരുങ്ങുന്ന സിനിമയിൽ മമിത ബൈജു ആണ് നായിക. 2026 ഓണം റിലീസായി ചിത്രം തിയറ്ററിൽ എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. ‘പ്രേമലു’വിന് തിരക്കഥയൊരുക്കിയ ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ഈ ചിത്രത്തിന്റെയും രചന നിർവഹിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം.