“അദ്ദേഹത്തിന് എന്റെ കൂടെ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു”; സി ജെ റോയിയെ കുറിച്ച് ജീത്തു ജോസഫ്

','

' ); } ?>

തനിക്കൊപ്പം സിനിമ ചെയ്യാൻ സി.ജെ റോയിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് തുറന്ന്  പറഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്. അദ്ദേഹത്തിന്റെ മരണം തന്നെ ഞെട്ടിച്ചുവെന്നും, എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് റോയ് എന്നും ജീത്തു ജോസഫ് പറഞ്ഞു. ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ വലതുവശത്തെ കള്ളന്റെ പ്രസ്സ് മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എനിക്കൊപ്പം ഒരു സിനിമ ചെയ്യാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എന്നൊട് കാര്യത്തെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. തന്നെയുമല്ല എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് റോയ്. അദ്ദേഹത്തിന്റെ മരണം എന്നെ ശരിക്കും ഞെട്ടിച്ച് കളഞ്ഞു.” ജീത്തു ജോസഫ് പറഞ്ഞു.

ജനുവരി 30നാണ് സി ജെ റോയ് ബെംഗളൂരുവിലെ സ്വന്തം സ്ഥാപനത്തിൽ ജീവനൊടുക്കിയത്. 57കാരനായ റോയ് ഓഫീസ് മുറിക്കുള്ളിൽ കയറി സ്വന്തം നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഈ സമയം ഓഫീസിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കാബിനിൽ ചില ഡോക്യുമെന്റുകൾ ഉണ്ടെന്നും അതെടുത്ത് വരാമെന്നും ആദായനികുതി ഉദ്യോഗസ്ഥരോട് പറഞ്ഞ് റോയ് അകത്തേക്ക് പോയി. മിനിറ്റുകൾക്കുളളിൽ ഉദ്യോഗസ്ഥർ വെടിയൊച്ചയാണ് കേട്ടത്. ആദായനികുതി വകുപ്പിന്റെ സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ഉയർന്ന ആരോപണം എന്നാൽ ഇത് ഉദ്യേഗസ്ഥർ തള്ളിയിരുന്നു.