‘കാലം പറഞ്ഞ കഥ’ റിലീസ് തടയണം; ഹർജിയുമായി അഫാന്റെ പിതാവ് ഹൈക്കോടതിയിൽ

','

' ); } ?>

‘കാലം പറഞ്ഞ കഥ’ എന്ന സിനിമയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയുടെ പിതാവ് അബ്ദുൽ റഹിം. ചിത്രം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിനെ അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്നും, ചിത്രത്തിന്റെ റിലീസ് തടയണമെന്നുമാണ് അബ്ദുൽ റഹീമിന്റെ ആവശ്യം. കൂടാതെ സിനിമ റിലീസ് ചെയ്യുന്നത് കേസിൻ്റെ ന്യായമായ വിചാരണയെ ബാധിക്കുമെന്നും അബ്ദുൽ റഹിം ഹർജിയിൽ വിശദീകരിക്കുന്നുണ്ട്.

കേസിൻ്റെ വിചാരണ ആരംഭിച്ചിട്ടില്ല. സിനിമാപ്രദർശനം അനുവദിച്ചാൽ മാധ്യമ വിചാരണയ്ക്കിടയാക്കുമെന്നും അത് വിചാരണയെ ബാധിക്കുമെന്നുമാണ് ഹർജിയിൽ വിശദീകരിക്കുന്നത്. ഹർജി അടുത്തദിവസം കോടതിയുടെ പരിഗണനയ്ക്ക് വരും.

അഫാൻ എന്ന യുവാവ് തൻ്റെ ബന്ധുവായ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസാണിത്. അക്രമത്തിൽ മാതാവിനും സാരമായി പരിക്കേറ്റു. പ്രസാദ് നൂറനാട് സംവിധാനം ചെയ്‌ത ഈ ചിത്രം ഫെബ്രുവരി ആറിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. കരുനാഗപ്പള്ളി കൃഷ്‌ണൻ കുട്ടിയാണ് കഥയും നിർമാണവും.