വനിത സംവിധായകർക്ക് ഫീച്ചർ സിനിമയെടുക്കാൻ ഏഴ് കോടി പ്രഖ്യാപിച്ച് ധനമന്ത്രി

','

' ); } ?>

ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായി 16 കോടി അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്‌ഥാന ബജറ്റ് അവതരണത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. വനിത സംവിധായകർക്ക് ഫീച്ചർ സിനിമയെടുക്കാൻ ഏഴ് കോടിയും, എംടി മെമ്മോറിയൽ സാംസ്കാരിക കേന്ദ്രത്തിനായി 1.5 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ തോപ്പിൽ ഭാസി, പി ജെ ആൻ്റണി, കെ ടി മുഹമ്മദ് എന്നിവരെ ആദരിക്കാൻ സ്‌ഥിരം നാടക തിയേറ്ററുകൾ നിർമിക്കും. കലാ സാംസ്കാരിക ബജറ്റ് വിഹിതം 30 ശതമാനമായി ഉയർത്തിയതായും മന്ത്രി അറിയിച്ചു.ആവിഷ്കാര രൂപങ്ങൾ പ്രദർശിപ്പിക്കാനുള്ള സ്‌ഥിരം വേദിയെന്ന നിലയിൽ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ കേരള കലാകേന്ദ്രങ്ങൾ നിർമിക്കാൻ സർക്കാർ ആലോചിക്കുകയാണ്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തും തുടർന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ കലാ കേന്ദ്രങ്ങൾ നിർമിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു.