സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകി മന്ത്രി; സിനിമാ സമരം പിൻവലിച്ച് സംഘടനകൾ

','

' ); } ?>

ബുധനാഴ്‌ച നടത്താനിരുന്ന സിനിമാ സംഘടനകളുടെ സൂചനാ സമരം പിൻവലിച്ചു. സിനിമാ ചിത്രീകരണങ്ങൾ തടസമില്ലാതെ തുടരുമെന്നും, തിയേറ്ററുകൾ അടച്ചിടില്ലെന്നും സംഘടനാ നേതാക്കൾ അറിയിച്ചു. മന്ത്രി സജി ചെറിയാനുമായി സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതിനു ശേഷമാണ് തീരുമാനം.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ചേമ്പർ, താരസംഘടനയായ ‘അമ്മ’ തുടങ്ങിയവർ സംയുക്തമായാണ് നേരത്തെ സൂചനാ സമരം പ്രഖ്യാപിച്ചിരുന്നത്.ചരക്കുസേവന നികുതിക്ക് (ജിഎസ്‌ടി) പുറമെ ഈടാക്കുന്ന വിനോദനികുതി പൂർണമായി ഒഴിവാക്കുക, സിനിമാ തിയേറ്ററുകൾക്ക് അടക്കം പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക എന്നിവയായിരുന്നു സംഘടനകൾ ഉന്നയിച്ച പ്രധാന ആവശ്യം.

സിനിമാ ചിത്രീകരണങ്ങൾ നിർത്തിവെച്ചും തിയേറ്ററുകൾ അടച്ചിട്ടും സമരം ചെയ്യാനായിരുന്നു തീരുമാനം. സിനിമാ മേഖലയെ സർക്കാർ കറവപ്പശുവിനെ പോലെയാണ് കാണുന്നതെന്നും കഴിഞ്ഞ പത്തുവർഷമായി സർക്കാർ സിനിമാ മേഖലയ്ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും സംഘടനകൾ ആരോപിച്ചിരുന്നു.