
പ്രശസ്ത സംവിധായകൻ അരുൺ ഗോപി, നിർമ്മാണരംഗത്തേക്കു പ്രവേശിക്കുന്ന ആദ്യ ചിത്രത്തിന് തുടക്കം കുറിച്ചു. അരുൺ ഗോപി എക്സിറ്റ്മെൻ്റ് മ്പിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം നവാഗതനായ നിഖിൽ മോഹനാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജനുവരി 19 തിങ്കളാഴ്ച്ച കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെയാണ് ഈ സംരംഭത്തിന് ആരംഭം കുറിച്ചത്. അണിയറ പ്രവർത്തകരുടേയും ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികളു ടേയും സാന്നിദ്ധ്യത്തിൽ , പ്രശസ്ത നടൻ ഹരിശീ അശോകൻ സ്വിച്ചോൺ കർമ്മവും, ഹൈബി ഈഡൻ എം.പി, ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. മോഹനകൃഷ്ണൻ അനിതാ മോഹൻ, ജസ്റ്റിൻ മാത്യു ആൻഡ്രൂസ് തോമസ്, പി.എസ്. സുരാജ് ,റംസി എന്നിവർ ഭദ്രദീപം തെളിയിച്ചു.
ഛായാഗ്രാഹകൻ ഷാജികുമാർ, ഡാർവിൻ കുര്യാക്കോസ്, ഡോൾവിൻ കുര്യാക്കോസ്, ഷീലു എബ്രഹാം, എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.
സംവിധായകൻ ഡി ജോ ജോസിനോടെപ്പം പ്രവർത്തിച്ച നിഖിൽ മോഹൻ ദിലീപ് നായകനായ പ്രിൻസ് &ഫാമിലി എന്ന ചിത്രത്തിൻ്റെ കോ -റൈറ്റർ കൂടിയായിരുന്നു. നാലു ചെറുപ്പക്കാരുടെ സൗഹൃദത്തിൻ്റെ കഥ ഫുൾ ഫൺ ജോണറിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ
അർജുൻ അശോകൻ ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുബായ്, പോണ്ടിച്ചേരി. കൊച്ചി കോയമ്പത്തൂർ എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുക. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരുന്നു. വൻ വിജയം നേടിയ സുമേഷ് രമേഷ്, വലിയ പ്രതീക്ഷ നൽകുന്നതും, അടുത്തു തന്നെ പ്രദർശനത്തിനെത്തുന്നതുമായ ‘ചത്താ പച്ച’ എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – ഇലക്ട്രോണിക്ക് കിളി. ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി ‘ എഡിറ്റിംഗ് – സാഗർ ദാസ്. കലാസംവിധാനം- അജി കുറ്റ്യാനി. മേക്കപ്പ് സ്വേതിൻ വി. സ്റ്റിൽസ് – രാംദാസ് മാത്തൂർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ. പ്രൊഡക്ഷൻ മാനേജർ – വിവേക് . പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണഗോപാൽ. പ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല .വാഴൂർ ജോസ്.