“പ്രധാന നടൻ മോശമായി പെരുമാറി, തമിഴ്‌ നടൻമാർക്ക് അറിയില്ലല്ലോ പാർവതിയുടെ സ്വഭാവം”; വെളിപ്പെടുത്തലുകളുമായി ആലപ്പി അഷ്‌റഫ്

','

' ); } ?>

ധനുഷ് ചിത്രം ‘മരിയാന്റെചിത്രീകരണത്തിനിടെ ചിത്രത്തിലെ പ്രധാന നടൻ്റെ സംസാരത്തിലെ ചില വശപ്പിശകുകൾ മനസിലാക്കിയ പാർവതി നടൻ്റെ പെരുമാറ്റത്തെക്കുറിച്ച് സംവിധായകനോട് പരാതി പറഞ്ഞിരുന്നെന്ന് വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷ്‌റഫ്. സംവിധായകൻ നടനെ ശകാരിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നുവെന്നും, തമിഴ്‌ നടൻമാർക്ക് അറിയില്ലല്ലോ പാർവതിയുടെ സ്വഭാവമെന്നും അദ്ദേഹം പറഞ്ഞു.

“ആ ചിത്രത്തിലെ പ്രൊഡക്‌ഷൻ മാനേജരായ കബീർ എന്നോട് പറഞ്ഞ മറ്റൊരു കാര്യമുണ്ട്. ചിത്രത്തിലെ പ്രധാന നടന്റെ സംസാരത്തിലെ ചില വശപ്പിശകുകൾ മനസ്സിലാക്കിയ പാർവതി നടന്റെ പെരുമാറ്റത്തെക്കുറിച്ച് ഡയറക്‌ടർ ബാലയോട് പരാതി പറഞ്ഞു. ബാല അയാളെ ശകാരിച്ചു, ‘നീ മര്യാദയ്ക്ക് നിന്നോണം അവളാള് പിശകാണ് അല്ലെങ്കിൽ നീ അവളുടെ കയ്യിൽ നിന്ന് അടി മേടിക്കും’ അതോടെ പ്രശ്‌നം പരിഹരിച്ചു. തമിഴ്‌ നടൻമാർക്ക് അറിയില്ലല്ലോ പാർവതിയുടെ സ്വഭാവം.” ആലപ്പി അഷ്‌റഫ് പറഞ്ഞു.

സംവിധായകൻ ഭരത് ബാലയാണ് ‘മരിയാൻ’ സംവിധാാനം ചെയ്‌തത്. 2013 ലാണ് ചിത്രം റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ ദുരനുഭവം പാർവതി വെളിപ്പെടുത്തിയിരുന്നു. സെറ്റിൽ ആവശ്യത്തിന് സ്ത്രീകളുണ്ടായിരുന്നില്ലെന്നും, തന്നെ ആരും പരിഗണിച്ചില്ലെന്നുമായിരുന്നു പാർവതിയുടെ വെളിപ്പെടുത്തൽ.