“കന്നഡ സാംസ്കാരിക മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന അശ്ലീലമാണ് ഉള്ളടക്കം”; ടോക്‌സിക്കിനെതിരെ കർണാടക വനിതാ കമ്മീഷന് പരാതി

','

' ); } ?>

യാഷ് ചിത്രം ടോക്സിക്കിന്റെ ടീസറിനെതിരെ കർണാടക സംസ്ഥാന വനിതാ കമ്മീഷന് പരാതി നൽകി ആം ആദ്മി പാർട്ടി വനിതാ വിഭാഗം. സിനിമയിലെ ഉള്ളടക്കം അങ്ങേയറ്റം അശ്ലീലമാണെന്നും, സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്നതും കന്നഡ സാംസ്കാരിക മൂല്യങ്ങളെ ദുർബലപ്പെടുത്തുന്നതുമായ അശ്ലീല ദൃശ്യങ്ങൾ ടീസറിൽ അടങ്ങിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ആം ആദ്മി സംസ്ഥാന സെക്രട്ടറി ഉഷാ മോഹനാണ് പരാതി നൽകിയത്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ ഉടൻ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടു. സാമൂഹിക ധാർമ്മികത സംരക്ഷിക്കുന്നതിനും സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും ഈ നീക്കം ആവശ്യമാണെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. പ്രായപരിധിയോ മുൻകരുതൽ മുന്നറിയിപ്പോ ഇല്ലാതെയാണ് ടീസർ പുറത്തിറക്കിയതെന്നും ഇത് സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും പ്രായപൂർത്തിയാകാത്തവരെ പ്രതികൂലമായി ബാധിക്കുമെന്നും പരാതിയില്‍ പറഞ്ഞു. ടീസർ പിൻവലിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ സംസ്ഥാന സർക്കാരിനും പോലീസിനും നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം ഉള്ളടക്കങ്ങളുടെ പൊതുപ്രചരണം തടയാൻ കർശനമായ നിയമങ്ങൾ രൂപീകരിക്കണമെന്നും അവർ അധികാരികളോട് ആവശ്യപ്പെട്ടു.

പാർട്ടി പ്രതിനിധികൾ കർണാടക വനിതാ കമ്മീഷന് ഔദ്യോഗികമായി പരാതി നൽകിയതായാണ് വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. ഗീതു മോഹൻദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമയിലെ ഉള്ളടക്കം പൊതുസമൂഹത്തിന് അനുയോജ്യമാണോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് വനിതാ കമ്മീഷൻ്റെ ഇടപെടൽ പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്‌ചയാണ് ഈ പരാതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നത്.

‘ടോക്സിക്കി’ന്റെ്റെ ടീസറിലെ ബോൾഡ് രംഗങ്ങൾ ചൂണ്ടിക്കാട്ടി സംവിധായിക ഗീതു മോഹൻദാസിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു. ടീസറിലെ നായകനെ അവതരിപ്പിക്കുന്ന ഭാഗം സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നതാണെന്നായിരുന്നു പ്രധാനവിമർശനം. യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകളും ഒരുങ്ങുന്നുണ്ട്. കെ ജി എഫ് 2 വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാലു വർഷങ്ങൾക്കു ശേഷമാണു യാഷിന്റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്.