“നെ​ഗറ്റീവ് റിവ്യൂ പിൻവലിച്ചാൽ 14,000 രൂപ തരാം”; രാജാസാബ് അണിയറപ്രവർത്തകർക്കെതിരെ ആരോപണം

','

' ); } ?>

പ്രഭാസ് ചിത്രം ‘ദ് രാജാസാബിനെതിരെയുള്ള’ നെ​ഗറ്റീവ് റിവ്യൂ പിൻവലിച്ചാൽ പണം നൽകാമെന്ന് അണിയറപ്രവർത്തകർ വാ​ഗ്ദാനം ചെയ്തതായി ആരോപണമുന്നയിച്ച് സോഷ്യൽ മീഡിയ ഉപയോക്താവ്. ചിത്രത്തിനെതിരെയുള്ള നെ​ഗറ്റീവ് റിവ്യൂ പിൻവലിച്ചാൽ 14,000 രൂപ നൽകാമെന്നാണ് അണിയറപ്രവർത്തകർ പറഞ്ഞതെന്ന് ഇയാൾ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ @BS__unfiltered എന്ന എക്സ് അക്കൗണ്ടിലൂടെയുള്ള രാജാ സാബിന്റെ ഔദ്യോ​ഗിക അക്കൗണ്ടുമായുള്ള സംഭാഷണത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഈ അവകാശവാദം ഉന്നയിച്ചത്.

“എന്തൊരു ദുരന്ത പടമാണിത്,. ഈ അസംബന്ധം കാണാനായിട്ട് ഞാനെന്റെ സമയം മുഴുവൻ കളഞ്ഞു, തലവേദന തന്നെ.- എന്തൊരു കഷ്ടമാണ്!!! ഇത് ഡിലീറ്റ് ചെയ്യാൻ അവർ എനിക്ക് പണം വാഗ്ദാനം ചെയ്യുന്നു. ഞാനിത് ഡിലീറ്റ് ചെയ്യില്ല”.- അദ്ദേഹം സ്ക്രീൻഷോട്ട് പങ്കുവച്ച് കുറിച്ചു.

മാരുതി സംവിധാനം ചെയ്ത് പ്രഭാസ് നായകനായെത്തിയ ദ് രാജാസാബ് പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ഫസ്റ്റ് ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മാരുതി തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നതും. മാളവിക മോഹനൻ, നിധി അ​ഗർവാൾ, റിദ്ധി കുമാർ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.