“ജനനായകന് റിലീസ് അനുമതി”; അപ്പീലിന് പോകുമെന്ന് സെൻസർ ബോർഡ്

','

' ); } ?>

വിജയ് ചിത്രം ജനനായകന് റിലീസ് ചെയ്യാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡ് ചെയർ പേഴ്സൻ്റെ തീരുമാനം ഹൈക്കോടതി റദ്ദ് ചെയ്യുകയും, ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിടുകയും ചെയ്തു. വിഷയത്തിൽ സെൻസർ ബോർഡ് അപ്പീലിന് പോകുമെന്ന് റിപ്പോർട്ടുകളുണ്ട്.

പൊങ്കലിനോടനുബന്ധിച്ച് വെള്ളിയാഴ്‌ച റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് അവസാന നിമിഷം മാറ്റിവെയ്ക്കുകയായിരുന്നു. റിലീസ് മാറ്റിവെച്ചതായി കെവിഎൻ പ്രൊഡക്ഷൻസ് തന്നെയായിരുന്നു അറിയിച്ചിരുന്നത്. സെൻസർബോർഡിൻ്റെ നടപടിക്കെതിരേ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.

വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണവുമായാണ് ജനനായകൻ എത്തുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ജനുവരി 9 ആം തീയതി ചിത്രം പ്രദർശനത്തിനെത്തും.