“സോഷ്യൽ മീഡിയയിൽ തരംഗമായി ബേസിലിന്റെ സാം കുട്ടി”; ‘അതിരടി’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

','

' ); } ?>

ബേസിൽ ജോസഫ് ചിത്രം ‘അതിരടി’യിലെ ബേസിലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ബേസിൽ പുത്തൻ ലുക്കിലെത്തുന്ന ചിത്രത്തിൽ സാം കുട്ടി അഥവാ സാംബോയ് എന്നാണ് കഥാപാത്രത്തിന്റെ പേര്. സാം ബോയ്, റോള്‍ നമ്പര്‍ 31, ഫസ്റ്റ് ഇയര്‍ ബിടെക്, സിവില്‍ എഞ്ചിനീയറിങ്, ബിസിഇടി എന്ന കുറിപ്പോടെയാണ് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രം ബേസില്‍ പുറത്തുവിട്ടത്

ബേസിൽ ആദ്യമായി നിർമാതാവാകുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2026ൽ ഓണം റിലീസായാണ് ചിത്രം എത്തുക എന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ബേസിലിനൊപ്പം ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും ക്യാരക്ടർ പോസ്റ്ററുകളും വൈകാതെ പുറത്തുവരുമെന്നാണ് കരുതുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും ഇതെന്ന സൂചനയാണ് പ്രൊമോ വീഡിയോ നൽകിയത്.

കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. കാഴ്ചയിലും സ്വഭാവത്തിലും വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെയാണ് ബേസിലും വിനീതും ടൊവിനോയും അവതരിപ്പിക്കുന്നതെന്ന് ടീസറിൽ വ്യക്തമായിരുന്നു. ഇവർ തമ്മിലുള്ള സൗഹൃദവും പരസ്പരമുള്ള പോരുമെല്ലാം ചിത്രത്തിൽ വിഷയമാകുമെന്നാണ് പ്രതീക്ഷ.

അരുണ്‍ അനിരുദ്ധന്‍ ആണ് അതിരടിയുടെ സംവിധായകന്‍. പക്കാ മാസ് എന്റര്‍ടൈനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സിനിമയുടെ ടീസര്‍ സൂചിപ്പിക്കുന്നത്. ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോക്ടര്‍ അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ അനന്തു എസും ചേര്‍ന്നാണ് ‘അതിരടി’യുടെ നിര്‍മാണം.