
നടൻ ആഡിസ് ആൻ്റണി അക്കരയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. താരം തന്നെയാണ് വിവാഹനിശ്ചയത്തിന്റെ കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു നിശ്ചയം. നിമ്മി റേച്ചൽ ജേക്കബാണ് ആഡിസിൻ്റെ പ്രതിശ്രുത വധു. വിൻസി അലോഷ്യസ്, നന്ദു ആനന്ദ്, ദർശന എസ് നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
2022ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘സോളമന്റെ തേനീച്ചകൾ’ എന്ന ചിത്രത്തിലൂടെയാണ് ആഡിസ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അഭിനയത്തിന് പുറമെ പ്രൊഫഷണൽ മോഡലിങ് രംഗത്തും ആഡിസ് സജീവമാണ്. മുംബൈയിലെ ഫിലിം സ്കൂളിലും തുടർന്ന് അമേരിക്കയിലെ ആക്ടിങ് സ്കൂളിലും അഭിനയം പഠിച്ചിട്ടുണ്ട്.
ശൂർ സ്വദേശിയായ ആഡിസ് മഴവിൽ മനോരമയുടെ ‘നായികാ നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ്. ‘നായികാ നായകൻ’ ഷോയ്ക്ക് ശേഷം മഴവിൽ മനോരമയുടെ ‘പാടാം നമുക്ക് പാടാം’ എന്ന സംഗീത റിയാലിറ്റി ഷോയിൽ അവതാരകനായും തിളങ്ങിയിട്ടുണ്ട്.