നികുതി അടയ്ക്കാത്തതിനാല്‍ തെലുങ്ക് നടന്‍ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ജി.എസ്.ടി വകുപ്പ് മരവിപ്പിച്ചു. 2007- 2008 സാമ്പത്തിക വര്‍ഷത്തില്‍ നികുതി കുടിശിക വരുത്തിയതിനാലാണ് നടപടി.
നിരവധി ബ്രാന്‍ഡഡ് പരസ്യങ്ങളിലും സിനിമകളിലും അഭിനയിക്കുന്ന മഹേഷ് 18.5 ലക്ഷം രൂപയാണ് നികുതിയിനത്തില്‍ അടയ്ക്കാനുള്ളത്. ഇപ്പോള്‍ അത് പലിശ കൂടി ചേര്‍ത്ത് 73.5 ലക്ഷം രൂപയായി. നികുതി കുടിശിക അടച്ചു തീര്‍ക്കാതെ താരത്തിന് തന്റെ അക്കൗണ്ടുകള്‍ ഉപയോഗിക്കാനാവില്ല. താരത്തിന്റെ ആക്‌സിസ്, ഐ.സി.ഐ.സി.ഐ എന്നീ ബാങ്കുകളിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. നികുതി കുടിശിക ഈ അക്കൗണ്ടുകളില്‍ നിന്ന് ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.