“മറ്റെല്ലാം മറന്ന് ആളുകളെ രസിപ്പക്കുക മാത്രമായിരുന്നു എന്റെ ലക്ഷ്യം, അതിനെയാണവർ ക്രൂരമായി അധിക്ഷേപിക്കുന്നത്”; അഭയ ഹിരണ്മയി

','

' ); } ?>

അടുത്തിടെ വൈറലായ തന്റെ വീഡിയോക്ക് വളരെ മോശവും വിചിത്രവുമായ കമന്റുകളാണ് ലഭിച്ചതെന്ന് ഗായിക അഭയ ഹിരണ്മയി. മറ്റെല്ലാം മറന്ന് ആളുകളെ രസിപ്പക്കുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും, അങ്ങനെ താൻ ആസ്വദിച്ച് ഡാന്‍സ് ചെയ്യുന്നതിനെയാണ് വളരെ മോശം കമന്റുകള്‍ പറയുന്നതെന്നും അഭയ പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അഭയയുടെ പ്രതികരണം

”രണ്ട് മൂന്ന് ദിവസം മുമ്പ് ഞാന്‍ ചെയ്‌തൊരു ഷോയില്‍ ഞാന്‍ പച്ച വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. സ്റ്റേജില്‍ ഞാന്‍ ഡാന്‍സ് ചെയ്തിരുന്നു. അതിന്റെ വിഡിയോയുടെ താഴെ വരുന്നത് വളരെ മോശം കമന്റുകളാണ്. ഭയങ്കര വിചിത്രമായ കമന്റുകളാണ് അതെല്ലാം. ഞാനൊരു കലാകാരിയാണ്. സ്‌റ്റേജില്‍ കയറുമ്പോള്‍ എന്റെ തലച്ചോറിനെ ഞാന്‍ സ്വിച്ച് ഓഫ് ചെയ്യും.” അഭയ പറഞ്ഞു.

”ഇപ്പോള്‍ എന്റെ വര്‍ക്കിനെക്കുറിച്ചു സംസാരിക്കുമ്പോഴും തലച്ചോറിന്റെ ഒരു ഭാഗത്ത് എന്റെ സംഗീതത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. പക്ഷെ സ്റ്റേജില്‍ കയറുമ്പോള്‍ എന്റെ ബ്രെയ്‌നിനെ ഞാന്‍ സ്വിച്ച് ഓഫ് ചെയ്യും. എന്റെ മുന്നിലുള്ള ജനങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുകയാണ് ലക്ഷ്യം. എനിക്കും ആസ്വദിക്കാന്‍ സാധിച്ചാലെ അവരേയും രസിപ്പിക്കുകയുള്ളൂ. അങ്ങനെ ഞാന്‍ ആസ്വദിച്ച് ഡാന്‍സ് ചെയ്യുന്നതിനെയാണ് വളരെ മോശം കമന്റുകള്‍ പറയുന്നത്.” അഭയ കൂട്ടിച്ചേർത്തു.

പിന്നാലെ അഭയയെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ എത്തുന്നുണ്ട്. എന്ത് ധരിക്കണം എന്നുള്ളത് അഭയയുടെ സ്വാതന്ത്ര്യമാണെന്നാണ് താരത്തെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്. അഭയയ്ക്ക് നേരിടേണ്ടി വന്നത് ബോഡി ഷെയ്മിങ് ആണെന്നും പിന്തുണയ്ക്കുന്നവര്‍ പറയുന്നു. അതേസമയം താരത്തിന്റെ വസ്ത്രത്തെ ക്രൂരമായി അധിക്ഷേപിക്കുന്നവരുമുണ്ട്.