“ജൂറിയുടെ നിലവാരം മോശമായതുകൊണ്ട് തിരഞ്ഞെടുപ്പും മോശമാകുന്നു, നാഷണൽ അവാർഡ് എന്ന സമ്പ്രദായം തന്നെ വേണ്ടെന്നു വയ്ക്കണം”; അടൂർ ഗോപാലകൃഷ്ണൻ

','

' ); } ?>

ദേശീയ അവാർഡിനായി തിരഞ്ഞെടുക്കുന്ന സിനിമകൾ ആ വർഷത്തെ ഏറ്റവും മോശം സിനിമകളാണെന്ന് വിമർശിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഇപ്പോൾ ക്വാളിറ്റി ഇല്ലായ്മയെ ആണ് പ്രോത്സാഹിപ്പിക്കുന്നതെന്നും, ജൂറിയുടെ നിലവാരം മോശമായതുകൊണ്ടാണ് തിരഞ്ഞെടുപ്പും മോശമാകുന്നതെന്നും അടൂർ ഗോപാല കൃഷ്ണൻ കൂട്ടിച്ചേർത്തു.

‘കുറച്ച് നാളുകളായി ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന സിനിമകൾ ആ വർഷത്തെ മോശപ്പെട്ട സിനിമയാണ്. ഏതെങ്കിലും മേഖലയിൽ വൈദികത്വമുള്ള ആളുകളോ അറിയപ്പെടുന്ന ആളുകളോ അല്ല ജൂറിയിൽ ഇരിക്കുന്നത്. അവാർഡുകൾ തീരുമാനിക്കുന്നത് പോലും ജൂറിയുടെ സ്വഭാവം അനുസരിച്ചാണ്. ജൂറിയുടെ നിലവാരം മോശമായതുകൊണ്ട് തിരഞ്ഞെടുപ്പും മോശമാകുന്നു. ഇല്ലെങ്കിൽ നാഷണൽ അവാർഡ് എന്ന സമ്പ്രദായം തന്നെ വേണ്ടെന്നു വയ്ക്കണം. ഇപ്പോൾ ക്വാളിറ്റി ഇല്ലായ്മയെ ആണ് പ്രോത്സാഹിപ്പിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

സംവിധായകന്റെ പല തുറന്നു പറച്ചിലുകളും നേരത്തെ വിമർശിക്കപ്പെട്ടിരുന്നു. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരർഹനായ മോഹൻലാലിനെ ആദരിക്കുന്ന ചടങ്ങിൽ സംവിധായകൻ നടത്തിയ പ്രസംഗം വിവാദമായിരുന്നു. തനിക്ക് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിക്കുമ്പോൾ ആദരിക്കാൻ ആരും ഉണ്ടായിരുന്നില്ല എന്നായിരുന്നു അടൂർ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ മുൻപും മോഹൻലാലിന് എതിരെ സംസാരിച്ചിട്ടുള്ള അടൂർ ഇത്തവണയും അതാവർത്തിച്ചു എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിച്ചത്.

അതുമാത്രമല്ല, സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെ കീഴിൽ കുറഞ്ഞത് മൂന്നുമാസ തീവ്രപരിശീലനം നൽകണമെന്ന ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍റെ പരാമര്‍ശവും വലിയ വിവാദമായിരുന്നു.