ആറു മാസത്തേക്ക് പുറത്തിറങ്ങരുത്; പ്രഭാസിന് കർശന നിയന്ത്രണങ്ങളുമായി സന്ദീപ് റെഡ്ഢി വാങ്ക

','

' ); } ?>

പ്രഭാസ് ചിത്രം “സ്പിരിറ്റിലെ” താരത്തിന്റെ ലുക്ക് പുറത്തു പോകാതിരിക്കാൻ പ്രഭാസിന് കർശന നിർദേശങ്ങൾ നൽകി സന്ദീപ് റെഡ്‌ഡി വാങ്ക. ആറു മാസത്തേക്ക് പ്രഭാസ് പുറത്തിറങ്ങരുതെന്നും ആളുകളുടെ കണ്ണിൽപ്പെടരുത്തെന്നും സംവിധായകൻ നടന് താകീത് നൽകിയതായി റിപ്പോർട്ടുകൾ ഉണ്ട്. പുറത്തിറങ്ങുമ്പോൾ ആരാധകർ നടന്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് കൊണ്ടാണ് ഈ നിയന്ത്രണമെന്നാണ് റിപ്പോർട്ടുകൾ.

സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂജാ ചടങ്ങുകളോടെ ആരംഭിച്ചത്. സിനിമയിൽ നടന്റെ ലുക്ക് ഇതുവരെ അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടില്ല. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രഭാസ് സ്പിരിറ്റിലെത്തുന്നത് എന്നാണ് വിവരം. ക്ലീന്‍ ഷേവ് ചെയ്ത് മീശ മാത്രം വെച്ചു കൊണ്ടുള്ള പൊലീസ് ഗെറ്റപ്പിനൊപ്പം സര്‍പ്രൈസ് ഗെറ്റപ്പും ഉണ്ടായേക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പ്രഭാസിന്റെ കരിയറിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമായാണ് സ്പിരിറ്റ് വരുന്നത്.

ചിത്രത്തിനായി സന്ദീപ് കൊറിയയിൽ നിന്നും യു എസ്സിൽ നിന്നുമുള്ള അഭിനേതാക്കൾക്കായി തെരച്ചിൽ നടത്തുന്നെന്നും വമ്പൻ ആക്ഷൻ സീനുകൾ ആണ് സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നതെന്നുമാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിലെ സ്റ്റണ്ട് സീനുകൾ സ്വയം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. ഇതിനായി പ്രത്യേക ട്രെയിനിങ്ങും നടൻ എടുക്കുന്നുണ്ട്.

അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വാങ്ക.
ദീപികയ്ക്ക് പകരം തൃപ്തി ഡിമ്രിയാണ് ചിത്രത്തിൽ നായികയാവുന്നത്. വിക്രം ഒബ്‌റോയ്, പ്രകാശ് രാജ് എന്നിവർ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2027 ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്.