
നിറത്തിന്റെ പേരിൽ അവഗണനകളും, മാറ്റി നിർത്തലുകളും നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് മിമിക്രി കലാകാരനും, ആർട് ഡയറക്ടറുമായ ബിൽബിൻ ഗിന്നസ്. മനുഷ്യ കുളത്തിനു എത്ര പുരോഗതിയുണ്ടെന്ന് പറഞ്ഞാലും നിറത്തിന്റെ പേരിലുള്ള വ്യവസ്ഥിതിക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും, സുഹൃത്തുക്കളിൽ നിന്നുപോലും താനത് അനുഭവിച്ചിട്ടുണ്ടെന്നും ബിൽബിൻ പറഞ്ഞു. കൂടാതെ ചേർത്തുപിടിച്ചവരും ഉണ്ടെന്നും, പക്ഷെ അങ്ങനെ ഒന്നില്ല എന്ന് പറയുന്നവർ കള്ളത്തരത്തിന്റെ ഉസ്താദുമാരാണെന്നും ബിൽബിൻ കൂട്ടിച്ചേർത്തു. ഫൺ വിത്ത് സ്റ്റാർസ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നിറത്തിന്റെ പേരിൽ അവഗണനകളും, മാറ്റി നിർത്തലുകളും ഒരുപാട് അനുഭവിച്ചിട്ടുണ്ട്. സുഹ്റത്തുകകളിൽ നിന്ന് പോലും അത് പ്രകടമായി തന്നെ നേരിട്ടിട്ടുണ്ട്. എത്രയൊക്കെ ആളുകൾ കറുപ്പിനെ പുകഴ്ത്തിയാലും വെളുപ്പാണ് മികച്ചത് എന്നൊരു ചിന്ത എല്ലാവരുടെയും ഉള്ളിലുണ്ട്. ആ വ്യവസ്ഥിതിക്ക് മാറ്റമൊന്നും വന്നിട്ടില്ല. അങ്ങനെ ഒന്ന് ഇല്ല എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അവർ കള്ളത്തരത്തിന്റെ ഉസ്താദാണ്.” ബിൽബിൻ പറഞ്ഞു.
“ഞാൻ ഡ്രൈവറായിട്ട് ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത്. ഒരിക്കൽ റോഡിൽ ഓറഞ്ച് വാങ്ങാൻ വണ്ടി നിർത്തി. ആ ഓറഞ്ച് വിൽക്കുന്ന പയ്യനാണെങ്കിൽ എന്നെ ടീവിയിലൊക്കെ കണ്ട പരിചയത്തിൽ സാറെന്നൊക്കെ വിളിച്ചു. അത് വണ്ടിയുടെ പിന്നിലിരുന്ന മുതലാളിക്ക് പറ്റിയില്ല. അവനെ സാറേ എന്നൊന്നും വിളിക്കണ്ട, അവൻ ഡ്രൈവറാണെന്ന് പറഞ്ഞു. പുള്ളിയുടെ മനസ്സിലുള്ള കാര്യം അറിയാതെ പുറത്തേക്ക് വന്നതാണ്. പക്ഷെ എല്ലാവരെയും ഞങ്ങനെ പറയുന്നുമില്ല. ഞാനിപ്പോൾ വാടകയ്ക്ക് താമസിക്കുന്നത് അത്താണിക്കൽ പൗലോസ് എന്ന ഒരാളുടെ വീട്ടിലാണ്. ആ കുടുംബത്തിൽ നിന്ന് ഇന്നുവരെ എനിക്കങ്ങനെ ഒരു അവഗണന നോട്ടം കൊണ്ട് പോലും കിട്ടിയിട്ടില്ല.” ബിൽബിൻ കൂട്ടിച്ചേർത്തു.