റീ റിലീസിനൊരുങ്ങി തലൈവരുടെ “അണ്ണാമലൈ”

','

' ); } ?>

റീ റിലീസിനൊരുങ്ങി രജനികാന്തിന്റെ “അണ്ണാമലൈ”. ഡിസംബര്‍ 12നാണ് ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുക. 1992ലാണ് അണ്ണാമലൈ ആദ്യം പ്രദര്‍ശനത്തിനെത്തിയത്. രജനികാന്ത് ടൈറ്റില്‍ കഥാപാത്രമായ അണ്ണാമലൈയായിയെത്തിയ ചിത്രത്തില്‍ ഖുശ്‍ബു, ശരത് ബാബു, രേഖ, രാധാ രവി, ജനനരാജ്, നിഴല്‍ഗള്‍ രവി, പ്രഭാകര്‍, വിനു ചക്രവര്‍ത്തി, മനോരമ, വൈഷ്‍ണവി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയപ്പോള്‍ വൻ വിജയമായിരുന്നു നേടിയിരുന്നത്. സുരേഷ് കൃഷ്‍ണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരുന്നത്.

രജനികാന്ത് നായകനായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിന് വന്നത് കൂലിയാണ്. ലോകേഷ് കനകരാജാണ് സംവിധാനം നിര്‍വഹിച്ചത്. കൂലിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ലോകേഷും ചന്ദ്രു അൻപഴകനും ചേര്‍ന്നാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര, ശ്രുതി ഹാസന്‍, സത്യരാജ് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുമ്പോള്‍ ആമിര്‍ ഖാൻ സുപ്രധാന അതിഥി കഥാപാത്രമായും എത്തിയിരിക്കുന്നു.