
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ആവശ്യപ്പെട്ട മാറ്റങ്ങളോടെ പ്രദർശനത്തിനൊരുങ്ങി ബോളിവുഡ് മൂവി മസ്തി 4. ആകെ 39 സെക്കൻഡോളം ചിത്രത്തിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. മൃഗങ്ങൾ ഇണചേരുന്ന ഒരു ടോപ്പ് ആംഗിൾ രംഗം നീക്കം ചെയ്തു, മനുഷ്യരുടെ മുഖങ്ങളുടെ ക്ലോസപ്പ് ഷോട്ടുകളിൽ 30 സെക്കൻഡിന്റെ കുറവ് വരുത്തി, മൂന്ന് സംഭാഷണങ്ങളിൽ മാറ്റങ്ങൾ വരുത്തി. ഇതിൽ ഒരെണ്ണം പൂർണമായും മാറ്റി, പകരം മറ്റൊന്ന് ചേർക്കുകയും ചെയ്തു. തിരക്കഥയിലെ മറ്റൊരിടത്ത് ‘ഐറ്റം’ എന്ന വാക്കിന് പകരം മറ്റൊരു വാക്ക് ഉപയോഗിച്ചു. കൂടാതെ, ഒരു മദ്യ ബ്രാൻഡിന്റെ്റെ പേര് മാറ്റി സാങ്കൽപ്പികമായ മറ്റൊരു പേരാക്കി. തുടങ്ങിയ നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയ ശേഷം, നവംബർ 17-നാണ് സിബിഎഫ്സി ‘മസ്തി 4’-ന് ‘എ’ സർട്ടിഫിക്കറ്റ് നൽകിയത്.
ബോളിവുഡിൽനിന്ന് ഉടൻ പുറത്തിറങ്ങുന്ന കോമഡി ചിത്രമാണ് മസ്തി 4. മസ്തി എന്ന ചിത്രത്തിന്റെ നാലാം ഭാഗമായി എത്തുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രം ഇന്ന് പ്രദർശനത്തിനെത്തും. സെൻസർ സർട്ടിഫിക്കറ്റ് അനുസരിച്ച്, ചിത്രത്തിന്റെ ദൈർഘ്യം രണ്ട് മണിക്കൂറും 24 മിനിറ്റും 17 സെക്കൻഡുമാണ്.
മിലാപ് സവേരി സംവിധാനം ചെയ്ത ‘മസ്തി 4’-ൽ, ഈ സിനിമാ പരമ്പരയിലെ മുൻ ചിത്രങ്ങളിലെപ്പോലെ തന്നെ റിതേഷ് ദേശ്മുഖ്, വിവേക് ഒബ്റോയ്, അഫ്താബ് ശിവ്ദാസനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റൂഹി സിംഗ്, ശ്രേയ ശർമ്മ, എൽനാസ് നൊറൂസി, നതാലിയ ജനോസെക്, ഷാദ് രൺധാവ, നിഷാന്ത് സിംഗ് മൽകാനി, അർഷാദ് വർസി, തുഷാർ കപൂർ, നർഗീസ് ഫക്രി എന്നിവരും താരനിരയിലുണ്ട്.