“അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുക എന്നതാണ് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ ഇന്‍ഷുറൻസ്”; രാംചരണിന്റെ ഭാര്യയുടെ പ്രസ്താവന വിവാദത്തിൽ

','

' ); } ?>

അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുക എന്നതാണ് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ ഇന്‍ഷുറന്‍സെന്ന് തുറന്നു പറഞ്ഞ് നടന്‍ രാംചരണിന്റെ ഭാര്യയും സംരംഭകയുമായ ഉപാസന കമിനേനി. അങ്ങനെയെങ്കില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടുമ്പോള്‍ എപ്പോള്‍ വിവാഹിതരാവണമെന്നും കുട്ടികള്‍ എപ്പോള്‍ വേണമെന്നും സ്വയം തീരുമാനമെടുക്കാന്‍ കഴിയുമെന്നും ഉപാസന പറഞ്ഞു. കൂടാതെ സാമ്പത്തികമായി സ്വാശ്രയത്വം നേടിയ ശേഷം മാത്രം ദാമ്പത്യജീവിതത്തിലേക്ക് കടക്കാന്‍ ഉപാസന ഉപദേശിക്കുകയും ചെയ്തു. എന്നാൽ ഈ പ്രസ്താവന ഇപ്പോൾ വിവാദമായിരിക്കുകയാണ്. നിരവധിപേരാണ് താരത്തിനെതിരെ വിമർശനവുമായി രംഗത്തു വരുന്നത്. ഐഐടി വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെയായിരുന്നു താരത്തിന്റെ പ്രസ്താവന.

രാംചരണും ഉപാസനയും വിവാഹിതരാവുമ്പോഴുള്ള പ്രായവും അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി വിമർശനവുമായി ഡോ. സുനിത സയമ്മഗാരു രംഗത്തെത്തി. ഉപാസനയും രാംചരണും കോളേജ് കാലംമുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു. 2012-ൽ വിവാഹിതരാവുമ്പോൾ ഉപാസനയ്ക്ക് 23 വയസ്സും രാംചരണതിന് 27 വയസ്സുമായിരുന്നു. അവർ ചെറുപ്പത്തിൽ തന്നെ വിവാഹിതരായി, എന്നിട്ട് പെൺകുട്ടികളോട് കരിയറിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഉപദേശിക്കുന്നുവെന്ന് അവർ വിമർശിച്ചു. കൂടാതെ രാംചരണിനെ വിവാഹം കഴിക്കുമ്പോൾ 23 വയസ്സുള്ള പെൺകുട്ടിയായിരുന്ന ഉപസാനയ്ക്ക് എന്തുകരിയറാണ് ഉണ്ടായിരുന്നതെന്ന് ചോദിച്ച സുനിത, വിവാഹശേഷമാണ് അവർ കരിയർ കെട്ടിപ്പടുത്തതെന്നും ഓർമിപ്പിച്ചു.

മാത്രമല്ല ഉപാസനയെ അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തുന്നുണ്ട്. ജീവിതത്തിൽ സ്വന്തം നേട്ടങ്ങൾക്കും സാമ്പത്തിക സ്വാശ്രയത്വത്തിനും മുൻഗണന നൽകണമെന്ന സന്ദേശമാണ് ഉപാസന നൽകുന്നതെന്നാണ് പിന്തുണയ്ക്കുന്നവർ അഭിപ്രായപ്പെടുന്നത്. ഹൈദരാബാദ് ഐഐടിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴായിരുന്നു ഉപാസനയുടെ വിവാദപരമായ പ്രസ്താവന. 2012-ലാണ് രാംചരണും ഉപാസനയും വിവാഹിതരായത്. 2023-ൽ ഇരുവർക്കും പെൺകുഞ്ഞ് പിറന്നിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ് താരദമ്പതികൾ. അപ്പോളോ ആശുപത്രിയുടെ സ്ഥാപകനായ ഡോ. പ്രതാപ് സി. റെഡ്ഡിയുടെ കൊച്ചുമകളാണ് ഉപാസന. അപ്പോളോ ലൈഫ് വൈസ് ചെയർപേഴ്സൺ സ്ഥാനം വഹിക്കുന്നു. ബി പോസിറ്റീവ് മാഗസിൻ എഡിറ്ററായും പ്രവർത്തിക്കുന്നുണ്ട്.