30–മത് ഐഎഫ്എഫ്കെ യിലേക്ക് മത്സരിക്കാൻ രണ്ട് മലയാള സിനിമകൾ

','

' ); } ?>

കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) യിലേക്ക് മത്സരിക്കാൻ രണ്ട് മലയാള സിനിമകൾ. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്‌ത ‘ലൈഫ് ഓഫ് എ ഫാലസ്’, സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്‌ത ‘ഖിഡ്‌കി ഗാവ്’ എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഐഎഫ്എഫ്കെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളൊന്നും നിലവിൽ തിയറ്റർ റിലീസ് ചെയ്തിട്ടില്ല. 2025 ഡിസംബര്‍ 12 മുതല്‍ 19 വരെയാണ് 30–മത് കേരള രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്.

“മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് 12 സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ‘എബ്ബ്’ (ജിയോ ബേബി), ‘പെണ്ണും പൊറാട്ടും’ (രാജേഷ് മാധവൻ), ‘സമസ്‌താലോകാ’ (ഷെറി ഗോവിന്ദൻ), ‘അംബ്രോസിയ’ (ആദിത്യാ ബേബി), ‘കാത്തിരിപ്പ്’ (നിപിൻ നാരായണൻ), ‘ശവപ്പെട്ടി’ (റിനോഷൻ കെ.), ‘ആദിസ്നേഹത്തിന്റെ വിരുന്നുമേശ’ (മിനി ഐ.ജി.), ‘ശേഷിപ്പ്’ (ശ്രീജിത്ത് എസ്. കുമാർ, ഗ്രിറ്റോ വിൻസെന്റ്റ്), “അന്യരുടെ ആകാശങ്ങൾ’ (ശ്രീകുമാർ കെ.), “ഒരു അപസർപ്പക കഥ’ (അരുൺ വർധൻ), ‘മോഹം’ (ഫാസിൽ റസാഖ്), ‘ചാവു കല്യാണം’ (വിഷ്ണു‌ ബി. ബീന) എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ.

നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പെണ്ണും പൊറാട്ടും’. എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്.