ഷൂട്ടിംഗ് സെറ്റിൽ ബുള്ളീയിങ്ങും ഉപദ്രവവും; സഹ താരത്തിനെതിരെ നിയമനടപടിയുമായി മില്ലി ബോബി ബ്രൗൺ

','

' ); } ?>

ഷൂട്ടിംഗ് സെറ്റിൽ ബുള്ളീയിങ്ങും ഉപദ്രവവും നടത്തിയെന്നാരോപിച്ച് നടൻ ഡേവിഡ് ഹാർബറിനെതിരെ പരാതിയുമായി സ്‌ട്രേഞ്ചർ തിങ്‌സ് താരം രംഗത്ത്. നടി മില്ലി ബോബി ബ്രൗണാണ് ഹാർബറിനെതിരെ നിയമ നടപടി സ്വീകരിച്ചത്. പരാതി പരിഗണിച്ച് നെറ്റ്ഫ്ലിക്സ് അധികൃതരും അന്വേഷണം നടത്തുന്നുണ്ടെങ്കിലും അന്വേഷണം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു എന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേ പോലെ പരാതിയിൽ ലൈംഗീക അതിക്രമം നടന്നതായി പരാമർശമില്ല എന്നും റിപ്പോർട്ടുകളുണ്ട്.

സ്‌ട്രേഞ്ചർ തിങ്‌സ് സീരീസിന്റെ ചിത്രീകരണത്തിനിടയിൽ സഹതാരമായ ഹാർബറിൽ നിന്ന് ഉപദ്രവും നേരിടേണ്ടി വന്നതായാണ് പരാതി. അവസാന സീസണിന്റെ സ്ട്രീമിങ് ആരംഭിക്കാനിരിക്കെയാണ് ഈ സംഭവം. ഒരു പരീക്ഷണ ശാലയിൽ നിന്ന് ഒളിച്ചോടിയ അത്ഭുത ശക്തിയുള്ള ഒരു കുട്ടിയുടെ വേഷത്തിലാണ് മില്ലി ബോബി ബ്രൗൺ സ്‌ട്രേഞ്ചർ തിങ്‌സിൽ എത്തുന്നത്. എട്ട് എപ്പിസോഡുകളടങ്ങിയ അഞ്ചാം സീസൺ മൂന്ന് ഭാഗങ്ങളായാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അവസാന സീസണിന്റെ സ്ട്രീമിങ് ആരംഭിക്കാനിരിക്കെയാണ് വിവാദം ഉയർന്നത്.

ടെലിവിഷൻ പുരസ്കാരങ്ങളിൽ ഏറ്റവും ജനപ്രിയ അവാർഡ് ഷോ ആയ എമ്മീസ് 2022ലും ‘സ്ട്രേഞ്ചർ തിങ്ങ്സ്’ ഇടം നേടിയിട്ടുണ്ട്. മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച കാസ്റ്റിംഗ്, മികച്ച സീരീസ്, എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലേക്കുള്ള നോമിനേഷൻ പട്ടികൽ സീരീസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

യുകെയിലും കാനഡയിലുമാണ് സീരീസ് തിയേറ്ററിൽ എത്തുന്നതെന്നാണ് വിവരം. ഇന്ത്യയിൽ റിലീസ് ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 1980 കളിലെ ഇന്ത്യാനയിലെ ഹോക്കിൻസ് എന്ന നഗരമാണ് ആദ്യ മൂന്ന് സീസണിന്റെ പ്രധാന പശ്ചാത്തലം. തുടർന്ന് നാലാം സീസണിൽ റഷ്യയും പശ്ചാത്തലമാകുന്നുണ്ട്.