
വർഷങ്ങൾക്ക് ശേഷം ദിലീപും മോഹൻലാലും ഒരുമിച്ചെത്തുന്ന “ഭ ഭ ബ” യെ കുറിച്ച് സംസാരിച്ച് ധ്യാൻ ശ്രീനിവാസൻ. “ചിത്രത്തിൽ ചെറിയൊരാളുണ്ടെന്നും, അത് സിനിമയിലെ ഒരേ ഒരു രാജാവാണെന്നും” ധ്യാൻ പറഞ്ഞു. ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധ്യാൻ.
“ഭഭബ ഈ വരുന്ന ക്രിസ്മസിന് റിലീസ് ചെയ്യുകയാണ്. എല്ലാവർക്കും അറിയാവുന്നത് പോലെ ദിലീപേട്ടൻ ഉണ്ട്. ചേട്ടനുണ്ട്. ഞാൻ ഉണ്ട്. പിന്നെ ചെറിയൊരാളും കൂടി ഉണ്ട്. സിനിമയിലെ ഒരേയൊരു രാജാവ്. ലാൽ സർ ഉണ്ട്. ലാൽ സാറിന്റെ കൂടെ സിനിമ ചെയ്യുക എന്നത് നമ്മുടെ ഒക്കെ ഒരു സ്വപ്നമാണ്’, ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയയിൽ ഒന്നാകെ ഏറെ ചർച്ച ചെയ്യപ്പെട്ടൊരു സിനിമയായിരുന്നു “ഭ ഭ ബ”. ദിലീപിന്റെ വ്യത്യസ്തമായ ലുക്കും, മോഹൻലാലിൻറെ അതിഥിവേഷവും പ്രേക്ഷകർ ഏറെ ആവേശത്തോടെ ചിത്രത്തെ സ്വീകരിക്കാൻ കാരണമായിട്ടുണ്ട്. കൂടാതെ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഭയം ഭക്തി ബഹുമാനം എന്ന പൂർണ പേരുള്ള സിനിമയിൽ ദിലീപും മോഹൻലാലും തമ്മിൽ ഒരു ഗാനരംഗം ഉണ്ടെന്ന് അടുത്തിടെ ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭഭബ.
ഒരു മാസ് കോമഡി എന്റർടെയ്നർ ആയൊരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് താരദമ്പതികളായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസന്, വിനീത് ശ്രീനിവാസന്, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി മാസ്റ്റര്‍ തുടങ്ങിയവരും ഭഭബയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.