“ദൈവികമായ കലയ്ക്ക് വസ്ത്രാലങ്കാരം ചെയ്തത് ജോലിയായിരുന്നില്ല, വികാരമായിരുന്നു”; പ്രഗതി ഋഷഭ് ഷെട്ടി

','

' ); } ?>

കാന്താരയ്ക്കൊപ്പമുള്ള തന്റെ യാത്രയെക്കുറിച്ച് വൈകാരികമായ പോസ്റ്റ് പങ്കുവെച്ച് നടൻ ഋഷഭ് ഷെട്ടിയുടെ ഭാര്യ പ്രഗതി ഷെട്ടി. പ്രഗതി ഋഷഭ് ഷെട്ടിയാണ് ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചിരുന്നത്. “അത്രയേറെ വേരുകളുള്ളതും സ്വാഭാവികവും ദൈവികവുമായ ഒരു കഥയ്ക്ക് വസ്ത്രാലങ്കാരം ചെയ്യുക എന്നത് ഒരു ജോലിയായിരുന്നില്ലയെന്നു, അതിലുപരി അതൊരു വികാരമായിരുന്നുവെന്നും പ്രഗതി പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“കാന്താര ചാപ്റ്റർ 1’ന്റെ ഭാഗമാകാൻ കഴിഞ്ഞത് തീർത്തും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു. അത്രയേറെ വേരുകളുള്ളതും സ്വാഭാവികവും ദൈവികവുമായ ഒരു കഥയ്ക്ക് വസ്ത്രാലങ്കാരം ചെയ്യുക എന്നത് ഒരു ജോലിയായിരുന്നില്ല. അതിലുപരി അതൊരു വികാരമായിരുന്നു”, പ്രഗതി കുറിച്ചു.

ചിത്രത്തിന്റെ സെറ്റിൽ സിനിമയിലെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കുമൊപ്പമുള്ള തന്റെ ചിത്രങ്ങളും പ്രഗതി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഋഷഭ് ഷെട്ടി, രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരുൾപ്പെടെയുള്ള പ്രധാന താരങ്ങൾക്കൊപ്പം നിന്ന് നിർദേശങ്ങൾ നൽകുന്ന പ്രഗതിയെയാണ് ചിത്രങ്ങളിൽ കാണാനാവുക. ‘സർക്കാരി ഹിരിയ പ്രാഥമിക ശാലെ.’, ‘ബെൽ ബോട്ടം’, ‘ഹരികഥെ അല്ല ഗിരികഥെ’ തുടങ്ങിയ മറ്റ് ഋഷഭ് ഷെട്ടി ചിത്രങ്ങളിലും പ്രഗതി വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. ‌