ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ്- ആന്റണി പെപ്പെ ചിത്രം “കാട്ടാളൻ”; ചിത്രീകരണം ആരംഭിച്ചു

','

' ); } ?>

ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ‘ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് തിരക്കഥ രചിച്ച്സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. മാർക്കോ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 1 ബുധനാഴ്ച തായ്‌ലൻഡിൽ വെച്ചാണ് ആരംഭിച്ചത്. മൂന്നാഴ്ച്ചയോളം നീണ്ടുനിൽക്കുന്ന താണ് തായ്ലാൻ്റിലെ ചിത്രീകരണം. തുടർന്ന് കേരളത്തിലേക്കു ഷിഫ്റ്റ് ചെയ്യപ്പെടുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇടുക്കിയിൽ പുനരാരംഭിക്കും.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആൻ്റെണി പെപ്പെ , ജഗദീഷ്, കബീർദുഹാൻ സിങ്ങ് ഉൾപ്പടെ ഈ സിനിമയിലെ പ്രധാന താരങ്ങളൊക്കെ തായ്ലാൻ്റ് ഷെഡ്യൂളിൽ പങ്കെടുക്കുന്നുണ്ട്. പ്രധാനമായും ആക്ഷൻ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. ആക്ഷൻ കോറിയോഗ്രാഫി രംഗത്തെ പ്രശസ്തനായ കെച്ച കെംബഡിക്കയാണ് ഈ ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഒരു ഫുൾ ആക്ഷൻ പായ്ക്കഡ് സിനിമയെന്നു തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സിദ്ദിഖ്, ആൻസൺ പോൾ അടക്കം ബോളിവുഡ്ഡിലേയും, മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.

സമീപകാലത്ത് കന്നഡ സിനിമകളിലെ സംഗീതവും സംഗീത സംവിധായകരും ഇന്ത്യൻ ചലച്ചിത്ര രംഗത്ത് വലിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിലെ പ്രശസ്തനായ അജനീഷ് ലോക നാഥാണ് ഈ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. അരങ്ങിലും അണിയറയിലും ഇന്ത്യയിലെ പ്രമുഖ ഭാഷകളിലെ മികവുറ്റ കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ആകർഷകമായ ഈ ചിത്രത്തെ ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്. ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക

സംഭാഷണം – ഉണ്ണി. ആർ. ഛായാഗ്രഹണം – രണ ദേവ്. എഡിറ്റിംഗ് – ഷമീർ മുഹമ്മദ്. കലാസംവിധാനം സുനിൽ ദാസ്. മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ, സ്റ്റിൽസ് – അമൽ സി. സദർ. ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്. പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. വാഴൂർ ജോസ്.