
വൈറലായി കാന്താര ചാപ്റ്റർ 1 കണ്ടിറങ്ങിയ പ്രേക്ഷകന്റെ അസാധാരണ പ്രകടനം. ബെംഗളൂരുവിലെ ഒരു തിയേറ്ററിൽ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരിലൊരാൾ ഉച്ചത്തിൽ നിലവിളിക്കുകയും, തീയേറ്ററിന് പുറത്ത് കിടന്ന് ഉരുളുകയുമായിരുന്നു. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായിരിക്കുന്നത്. പിന്നാലെ അയാൾ മാധ്യമ ശ്രദ്ധ ലഭിക്കാൻ വേണ്ടി ചെയ്യുന്നത് ആണെന്നും അതോ ഇനി ശരിക്കും ഗുളികൻ അയാളുടെ അകത്ത് കയറിയതാണോ എന്നിങ്ങനെ കമന്റുകളും വരുന്നുണ്ട്.
ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് തന്നെ നിരവധി അപകടങ്ങളും, മരണങ്ങളും നടന്നിട്ടുണ്ടായിരുന്നു. ഇന്നാണ് ചിത്രം തീയേറ്ററുകളിലേക്കെത്തിയത്.
മി കച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാന്താര ആദ്യ ഭാഗം നേടിയ അതേ വിജയം ഈ രണ്ടാം ഭാഗവും നേടുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ബെസ്റ്റ് ക്ലൈമാക്സ് ആണ് സിനിമയുടേതെന്നും അഭിപ്രായമുണ്ട്. ഹൈപ്പ് കൂടുമ്പോൾ പടം വീഴുമെന്ന് കരുതിയെങ്കിൽ കാന്താരയുടെ കരായതിൽ അത് സംഭവിക്കില്ലെന്നാണ് ആരാധകർ പറയുന്നത്.
കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
2022ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.