ഇളയരാജയുടെ റെക്കോർഡ് മറി കടന്ന് ജി വി പ്രകാശ് കുമാർ

','

' ); } ?>

ഇളയരാജയ്ക്ക് ശേഷം പശ്ചാത്തലസംഗീതത്തിനും ഗാനങ്ങൾക്കും ദേശീയ പുരസ്‌കാരം ലഭിച്ച രണ്ടാമത്തെ സംഗീത സംവിധായകനായി ജി വി പ്രകാശ് കുമാർ. നേരത്തെ 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിന് ജി വി പ്രകാശ് കുമാറിന് പുരസ്‌കാരം ലഭിച്ചിരുന്നു. സൂരരൈ പോട്രു എന്ന സിനിമയാണ് അദ്ദേഹത്തിനെ അവാർഡിന് അർഹനാക്കിയത്. ഇത്തവണ വാത്തി എന്ന ധനുഷ് ചിത്രത്തിലെ ഗാനങ്ങൾക്കാണ് ജി വി പിക്ക് അവാർഡ് ലഭിച്ചത്.

മലയാള ചിത്രമായ ‘പഴശ്ശിരാജ’, തമിഴ് ചിത്രം ‘തറൈ തപ്പട്ടൈ’ എന്നീ സിനിമകൾക്കാണ് ഇളയരാജയ്ക്ക് മികച്ച പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. അതേസമയം, സാഗര സംഗമം, സിന്ധു ഭൈരവി, രുദ്ര വീണ എന്നീ സിനിമകൾക്കാണ് ഇളയരാജയെ തേടി മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം എത്തിയത്.

നിരവധി സിനിമകളാണ് ഇനി ജി വി പ്രകാശിന്റേതായി പുറത്തിറങ്ങാനുള്ളത്. ധനുഷ് ചിത്രമായ ഇഡ്‌ലി കടൈ ആണ് അതിൽ ഏറ്റവും പുതിയത്. ചിത്രം ഒക്ടോബർ ഒന്നിന് പുറത്തിറങ്ങും. ഒപ്പം സൂര്യ-വെങ്കി അറ്റ്‌ലൂരി ചിത്രത്തിനും സംഗീതമൊരുക്കുന്നത് ജി വി പ്രകാശ് കുമാർ ആണ്. ‘ലക്കി ഭാസ്കർ’ എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് ഇത്

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് രാഷ്ട്രപതി ദ്രൗപതി മുർമു വിതരണം ചെയ്തു. ഡൽഹിയിലെ വച്ച് നടന്ന ചടങ്ങിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകർ തങ്ങളുടെ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.