വാഹന കടത്ത് പരാതി: പൃഥ്വിരാജിന്റെയും ദുൽഖറിന്റേയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്

','

' ); } ?>

നടൻ പൃഥ്വിരാജിന്റേയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയിഡ്. വാഹന കടത്ത് പരാതിയിലാണ് പരിശോധന. ഇറക്കുമതി തീരുവ അടക്കാതെ ഭൂട്ടാൻ പട്ടാളമുപേക്ഷിച്ച വാഹനം കള്ളക്കടത്തിന്റെ ഭാഗമായി കേരളത്തിലേക്ക് കൊണ്ട് വന്നപ്പോൾ കൈപറ്റിയെന്നാണ് റിപ്പോർട്ടുകൾ. നടന്മാർക്ക് ഇതിനെകുറിച്ച് അറിവുണ്ടായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ദുൽഖറിന്റെ കൊച്ചിയിലെ പനമ്പിള്ളി നഗറിലുള്ള വീട്ടിലും, പൃഥ്വിരാജിന്റെ വീട്ടിലും പരിശോധന നടക്കുകയാണ്. രാവിലെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

ഡയറക്റ്റേയ്റ്റ് റെവന്യൂ ഇന്റലിജൻസ് സിനിമ മേഖലയിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാണ് കസ്റ്റംസിന്റെ പരിശോധന. കേരളത്തിൽ വിൽപ്പന നടത്തിയ വാഹനങ്ങളിൽ മൂന്നെണ്ണമാണ് നടൻമാർ വാങ്ങിയിരിക്കുന്നത്. ഒരു സംവിധായകനും വാഹനം വാങ്ങിയതായി റിപ്പോർട്ടുണ്ട്. നടൻ അമിത് ചാലക്കലിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

ഉയർന്ന ഉദോഗസ്ഥർ ഉപയോഗിക്കുന്ന ലാൻസ് ക്രൂസ്, ലാൻഡോവർ, എസ് യു വി, പെട്രോളിങ്ങിനുപയോഗിക്കുന്ന ടാറ്റ എസ് യു വി തുടങ്ങിയ വാഹനങ്ങളാണ് ഇറക്കുമതി തീരുവ അടക്കാതെ കേരളത്തിലോട്ട് കടത്തിയിരിക്കുന്നത്. ഇറക്കുമതി തീരുവ അടക്കാതെ ഹിമാചൽ പ്രാദേശിലേക്ക് എത്തിക്കുകയും, അവിടന്ന് രെജിസ്ട്രേഷൻ നടത്തുകയും പിന്നീട് കേരളത്തിലേക്ക് എത്തിക്കുകയുമായിരുന്നു.

രാജ്യവ്യാപകമായി ഒപ്പേറഷൻ ‘നുങ്കൂർ’ എന്ന പേരിൽ പരിശോധന നടത്തുന്നുണ്ട്. 47 ഇടങ്ങളിലായി വ്യവസായികളടക്കം ഇടനിലക്കാർ മുഖേന വാഹനം കൈപറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്.