
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിനെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുന്നു. കഴിഞ്ഞ 29 ദിവസങ്ങളായി ചികിത്സയിൽകഴിയുന്ന രാജേഷ് കേശവിനെ എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് വെല്ലൂരിലേക്കെത്തിക്കുന്നത്. സുഹൃത്തും സഹപ്രവർത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ഈ കാര്യം അറിയിച്ചത്.
“നമ്മുടെ പ്രിയപ്പെട്ട രാജേഷിനെ കൊച്ചിയിൽ നിന്നും വെല്ലൂർ ഹോസ്‌പിറ്റലിലേക്ക് മാറ്റുകയാണ്. രാജേഷിന്റെ അനുജൻ രൂപേഷും ഭാര്യ സിന്ധുവും ഒപ്പമുണ്ട്. കഴിഞ്ഞ 29 ദിവസങ്ങളായി കൊച്ചിയിലെ ലേക് ഷോർ ഹോസ്‌പിറ്റലിൽ രാജേഷിനെ പരിചരിച്ച ഡോക്ടർ മാരോടും, സിസ്റ്റർമാരോടും, കൂടെ നിന്നു സഹകരിച്ച മറ്റു ജീവനക്കാരോടും, മാനേജ്മെന്റിനും നന്ദി”. പ്രതാപ് ജയലക്ഷ്മി കുറിച്ചു.
“സുഹൃത്തുക്കളെ ഹൃദയത്തോട് ചേർക്കുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടും, SKN ന്നോടും യൂസഫലി സാറിനോടും, വേഫയർ ഫിലിംസ് ടീമിനോടും, നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും. രാജേഷ് പഴയ ആവേശത്തോടെ, ആരോഗ്യത്തോടെ എത്രയും വേഗം മടങ്ങി വരും, പ്രാർത്ഥിക്കുക, കാത്തിരിക്കുക”. പ്രതാപ് ജയലക്ഷ്മി കൂട്ടിച്ചേർത്തു.