ലോകമെമ്പാടുമുള്ള മലയാളീ സുഹൃത്തുക്കള്‍ക്ക് ഇതാ എന്റെ പുതു വര്‍ഷ സമ്മാനം …. ‘പ്രണയത്തിന് കനവുകളുമായി’……ജനുവരി 1 ന് എത്തുന്നു.
പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ എം. ജയചന്ദ്രന് ഈ പുതുവത്സരത്തില്‍ പ്രേക്ഷകര്‍ക്കായി തന്റെ പുതിയ ഗാനവുമായി എത്തുകയാണ്.പുതിയ വര്‍ഷത്തില്‍ സ്നേഹത്തിന്റെ മൂല്യങ്ങള്‍ എല്ലാവരിലും എത്തിക്കാനെന്നോളം പുറത്തിറങ്ങുന്ന ഗാനത്തിന്റെ ട്രെയ്ലര് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പ്രേക്ഷകര്‍ക്കായി സമര്‍പ്പിച്ചു.
ബി. ബിജുകുമാര്‍ പ്രൊഡ്യൂസ് ചെയ്തിരിക്കുന്ന ഈ മനോഹര ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ജിനോ കുന്നുംപുറത്ത് ആണ്. സുഹൃത്ത് ഡോ. ലിജോ മന്നച്ചനാണ് വരികള്‍ നല്‍കിയിരിക്കുന്നത്. അരുണും ജയചന്ദ്രനും ചേര്‍ന്ന് ആലപിച്ച ഗാനം ബിബെകെ പ്രൊഡക്ഷന്‍സിന്റെ കീഴിലാണ് പുറത്തിറങ്ങുന്നത്.
അദ്ദേഹം പുറത്തുവിട്ട ഗാനത്തിന്റെ ട്രെയ്ലര് താഴെ…