
‘തലവര’ സിനിമയുടെ ലൊക്കേഷനിൽ വെച്ചുണ്ടായ അപകടത്തിന്‍റെ വീഡിയോ പങ്കുവെച്ച് അണിയറ പ്രവർത്തകർ. അർജുൻ അശോകനും ശരത് സഭയും ചേർന്നുള്ള ദൃശ്യം ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. ഇതിൻ്റെ ബ്രേക്ക് എവിടെ..? ങ്ഹേ.. ഇതിൻ്റെ ബ്രേക്ക് എവിടെടാ..? എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ സംവിധായകൻ അഖിൽ അനിൽകുമാർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ശരത് സഭ ഓടിക്കുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് അർജുൻ അശോകനെ ഇടിക്കുന്നതും അദ്ദേഹം നിലത്ത് വീഴുന്നതുമാണ് വീഡിയോയിലുള്ളത്. സ്കൂട്ടർ മറ്റൊരാൾ ഓടിവന്ന് പിടിച്ചുനിർത്തുന്നതും ദൃശ്യത്തിൽ കാണാം.
‘തലവര’ തിയേറ്ററുകള്‍തോറും മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നേറുകയാണ്. ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രായഭേദമന്യേ പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണങ്ങളാണ് ചിത്രത്തിന് റിലീസ് ദിനം മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. അർജുൻ അശോകന്‍റെ കരിയറിൽ തന്നെ ഏറെ ചർച്ചയായിരിക്കുന്ന വേഷമായിരിക്കുകയാണ് ‘തലവര’യിലെ ജ്യോതിഷ് എന്നാണ് പ്രേക്ഷകാഭിപ്രായം.