ശബ്ദസൗന്ദര്യ ത്തിൻ്റെ ഉടമകൾ ഒന്നിക്കുന്ന നാദിർഷയുടെ മാജിക്ക് മഷ്റൂം ഒരുങ്ങുന്നു

','

' ); } ?>

സംഗീതത്തിന് പ്രാധാന്യം നൽകികൊണ്ട് സംവിധായകൻ നാദിർഷ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘മാജിക്ക് മഷ്റൂം’. ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ഒമ്പതു പ്രശസ്ത ഗായകരുടെ സംഗമമാണ് ഈ ചിത്രത്തിലുള്ളത്. കെ.എസ്. ചിത്ര, ശ്രേയാ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്, വിനീത് ശ്രീനിവാസൻ, ഹനാൻഷാ.റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിർഷ, തുടങ്ങിയ ഗായകരാണ് ഈ ചിത്രത്തിനു വേണ്ടി ആലാപനം നടത്തുന്നത്. ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദുകൃഷ്ണൻ, എന്നിവരാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. നാദിർഷയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന ചിത്രം മലയോര ജില്ലയായ ഇടുക്കിയിലെ കഞ്ഞിക്കുഴി ഗ്രാമത്തിലെ അയോൺ എന്ന യുവാവിൻ്റെ കഥയാണ് പറയുന്നത്. തികഞ്ഞ ഫാമിലി ഹ്യൂമർ, ഫാൻ്റെസി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിൽ അക്ഷയ ഉദയകുമാറും മീനാഷിയുമാണ് നായികമാർ. കൂടാതെ സിദ്ധാർത്ഥ് ഭരതൻ, ഹരിശീ അശോകൻ, ജോണി ആൻ്റെണി . ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, അഷറഫ് പിലാക്കൽ, ബോബി കുര്യൻ, ബിജുക്കുട്ടൻ, ശാന്തിവിള ദിനേശ്,അബിൻ ബിനോ, ഷമീർ ഖാൻ, അരുൺപുനലൂർ, മാസ്റ്റർ സുഫിയാൻ പൂജ മോഹൻരാജ്, ആലീസ്, ആകാശ് ദേവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തൊടുപുഴ, ഇടുക്കി, എന്നിവിടങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

പശ്ചാത്തല സംഗീതം – മണികണ്ഠൻ അയ്യപ്പ, ഛായാഗ്രഹണം – സുജിത് വാസുദേവ്, എഡിറ്റിംഗ് – ജോൺ കുട്ടി, കലാസംവിധാനം. എം. ബാവ,
സ്റ്റിൽസ് – അജി മസ്ക്കറ്റ്, മേക്കപ്പ് – പി.വി. ശങ്കർ, ഹെയർ സ്റ്റൈലിഷ് – നരസിംഹ സ്വാമി, കോസ്റ്റ്യും – ഡിസൈൻ, ദീപ്തി അനുരാഗ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷൈനു ചന്ദ്രഹാസ്, സ്റ്റുഡിയോ – ചലച്ചിത്രം, ഫിനാൻസ് കൺട്രോളർ – സിറാജ് മൂൺ ബീം, പ്രൊജക്റ്റ് ‘ഡിസൈനർ – രജീഷ് പത്തംകുളം, പ്രൊഡക്ഷൻ മാനേജേഴ്സ് – പ്രസാദ് ശ്രീകൃഷ്ണപുരം,അരുൺ കണ്ണൂർ, അനൂപ് തൊടുപുഴ, പ്രൊഡക്ഷൻ കൺട്രോളർ – ജിനു. പി.കെ, വാഴൂർ ജോസ്.

നാദിർഷ മികച്ച സംഗീതജ്ഞനും ഗായകനുമാണ്. അദ്ദേഹത്തിൻ്റെ പാരഡി ഗാനങ്ങൾ ഏറെ പ്രശസ്തവുമാണ്. തൻ്റെ ചിത്രങ്ങൾകഴിവതും സംഗീതത്തിനു പ്രാധാന്യം നൽകുന്നതുമായിരിക്കും.തൻ്റെ ചിത്രങ്ങളിൽ കഴിവതും സംഗീതമൊരുക്കുന്നതും നാദിർഷ തന്നെയാണ്.