“സർപ്രൈസുണ്ട്, ആരും മൊബൈലില്‍ പകര്‍ത്തി സ്‌പോയില്‍ ചെയ്യരുത്”; നിമിഷ് രവി

','

' ); } ?>

“ലോക”സിനിമയുടെ സീനുകള്‍ ആരും മൊബൈലില്‍ പകര്‍ത്തി സ്‌പോയില്‍ ചെയ്യരുതെന്നഭ്യർത്ഥിച്ച് ക്യാമറമാന്‍ നിമിഷ് രവി. കൂടാതെ സിനിമ കഴിഞ്ഞാൽ ഉടൻ തിയേറ്റർ വിട്ട് പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിൽ തനിക്കൊപ്പം ജോലി ചെയ്തവർക്കും ദുൽഖർ സൽമാനും നന്ദി രേഖപ്പെടുത്തികൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് നിമിഷ് രവി ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

‘പ്രേക്ഷകരോട് ഒരു അഭ്യർത്ഥന സിനിമയുടെ അവസാന ക്രെഡിറ്റ്സ് തീരുന്നതുവരെ തിയേറ്ററിൽ ഇരിക്കുക. ഒരു സർപ്രൈസ് ഉണ്ട് കൂടാതെ ആരും മൊബൈലിൽ സിനിമയിൽ സീനുകൾ പകർത്തി സ്പോയിൽ ചെയ്യരുത്. ഇത് ഒരു അവസാനമല്ല, മറിച്ച് ഞങ്ങളുടെ ഒരു സ്വപ്നത്തിന്റെ തുടക്കമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഡൊമിനിക്, എനിക്ക് ഒരുമിച്ച് വർക്ക് ചെയ്യാൻ ഭാഗ്യം ലഭിച്ച ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് നിങ്ങൾ, ആ പോസിറ്റിവിറ്റി തീർച്ചയായും ഞങ്ങളുടെ സിനിമയ്ക്ക് വളരെയധികം മൂല്യം നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്’. നിമിഷ് രവി കുറിച്ചു.

‘എന്റെ സഹോദരനും മെന്ററുമായ Dq, ഞങ്ങളിലും ഞങ്ങളുടെ സ്വപ്നത്തിലും വിശ്വസിച്ചതിന് നന്ദി! ഒരുപാട് വിഷയങ്ങൾ വെല്ലുവിളിയായി വന്നപ്പോൾ ഞങ്ങളുടെ കൂടെ താങ്കൾ നിന്നു. ഇപ്പോൾ ഈ സിനിമ ഇങ്ങനെ ആയി തീർന്നതിൽ അഭിനയിച്ചവർക്കും അണിയറപ്രവർത്തകർക്കും പങ്കുണ്ട് അവർക്കും നന്ദി’. നിമിഷ് രവി കൂട്ടിച്ചേർത്തു.

അതേസമയം, മികച്ച അഭിപ്രായമാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ട ട്രെയിലറിന് ലഭിക്കുന്നത്. ഒരു സൂപ്പർ ഹീറോ കഥാപാത്രമായാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഓണം റിലീസായി ആഗസ്റ്റ് 28 ന് സിനിമ ആഗോള തലത്തിൽ റിലീസ് ചെയ്യും. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. കല്യാണി പ്രിയദർശനും നസ്‌ലെനും പുറമെ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും സിനിമയിൽ നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്.