ധനുഷിനെ നായകനാക്കി ബാലാജി മോഹന്‍ സംവിധാനം ചെയ്ത മാരി 2 ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സാണ് ചിത്രം ഇന്റര്‍നെറ്റില്‍ ലീക്ക് ചെയ്തത്. കൂടാതെ ഷാരൂഖ് ഖാന് ചിത്രം സീറോയുടെ വ്യാജപതിപ്പും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
അടുത്തിടെ പുറത്ത്വന്ന സീതാകാത്തി,അക്വാമാന്, 2.0, ഒടിയന് എന്നീ ചിത്രങ്ങളും തമിഴ് റോക്കേഴ്സ് അപ്ലോഡ് ചെയ്തിരുന്നു. നിരവധി പേര് വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. വ്യാജ സോഫ്റ്റ്വെയറുകള്, സിനിമ, ഗെയിമുകള്‍ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യന്‍ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകള്‍ തമിഴ് റോക്കേഴ്സില്‍ നിന്നും സൗജന്യമായ് ഡൗണ്‍ലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധി.