സംഗീത മാസ്‌മരമൊരുക്കി ജി.മാർത്താണ്ഡന്റെ “ഓട്ടം തുള്ളൽ”

','

' ); } ?>

സംഗീതത്തിൻ്റെ മാന്ത്രികശിൽപ്പികളെ അണിനിരത്തി ജി.മാർത്താണ്ഡൻ തൻ്റെ ഓട്ടം തുള്ളൽ എന്ന ചിത്രത്തെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക യാണ്. നാട്ടിൻപുറത്തിൻ്റെ പശ്ചാത്തലത്തിലൂടെ രസാകരമായ കഥ പറയുന്ന ഈ ചിത്രത്തെ സംഗീതസാന്ദ്രമാക്കുന്നത് പുത്തൻ തലമുറക്കാരുടെ ഹരമായ രാഹുൽരാജാണ്.

പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററും, വൈക്കം വിജയ ലഷ്മിയും, ആവേശം സിനിമയിലൂടെ പുതിയ തലമുറക്കാരുടെ ആവേശമായി മാറിയ പ്രണവം ശശിയുമാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിക്കുന്നത്. കാൽപ്പനികതയുടെ ഈണങ്ങളും സ്വരമാധുരിയും കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം തേടിയ ഗായകർ ഇക്കുറി പുതിയ തരംഗം കൂടി സൃഷ്ടിക്കാൻ പോരുന്ന ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി ആലപിക്കുന്നത്.

ബി.കെ. ഹരിനാരായണനും, ധന്യാ സുരേഷ് മേനോനും രചിച്ച നാലു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടിയുള്ളത്.
മാർത്താന്ധൻ്റെ ചിത്രങ്ങളിൽ ഗാനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയ ചിത്രവും ഓട്ടംതുള്ളലാണ്.